Bikes & ScootersLatest NewsNewsAutomobile

ഇന്ത്യൻ നിരത്തുകളിൽ സ്റ്റൈലിഷായി ഹോണ്ട എത്തുന്നു, ഹോണ്ട 2023 ലിവോ വിപണിയിൽ അവതരിപ്പിച്ചു

ബ്ലൂ മെറ്റാലിക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ ലിവോ ലഭ്യമാകും

ഇന്ത്യൻ നിരത്ത് കീഴടക്കാൻ ഹോണ്ടയുടെ പുതിയ മോഡൽ മോട്ടോർസൈക്കിൾ എത്തി. ഏറ്റവും പുതിയ അർബൻ സ്റ്റൈലിഷ് 2023 ലിവോ ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 110 സിസി സെഗ്മെന്റിലെ ഏറ്റവും സ്റ്റൈലിഷ് ആൻഡ് അഡ്വാൻസ്ഡ് മോട്ടോർസൈക്കിൾ എന്ന സവിശേഷ പട്ടം ചൂടിയാണ് ഈ മോഡൽ എത്തിയിരിക്കുന്നത്. ആഗോള നിലവാരത്തിലുള്ള എൻഹാൻസ്ഡ് സ്മാർട്ട് പവർ ശക്തിപ്പെടുത്തുന്ന ഈ മോഡലിൽ, ഒബിഡി 2 മാനദണ്ഡങ്ങൾ പാലിക്കുന്ന 110 സിസി പിജിഎംഎഫ്ഐ എഞ്ചിനാണ് നൽകിയിട്ടുള്ളത്. ഉയർന്ന നിലവാരമുള്ള ട്യൂബ് ലെസ് ടയറുകൾ, സോളിനോയിഡ് വാൽവ് എന്നീ നൂതന സാങ്കേതികവിദ്യകളും പുതിയ ലിവോ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

അഞ്ച് ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന റിയൽ സസ്പെൻഷൻ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ, ഈക്വലൈസറോട് കൂടിയ കോംബി ബ്രേക്ക് സിസ്റ്റം എന്നീ നൂതന സൗകര്യങ്ങളും പുതിയ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്കായി പ്രത്യേക പത്ത് വർഷ വാറന്റി പാക്കേജ് ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്ലൂ മെറ്റാലിക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ ലിവോ ലഭ്യമാകും. ഡിസ്ക് വേരിയന്റിന് 82,500 രൂപയും, ഡ്രം വേരിയന്റിന് 78500 രൂപയുമാണ് എക്സ് ഷോറൂം വില.

Also Read: ലൈംഗികബന്ധത്തിന് സമ്മതിച്ചില്ല: സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് യുവതിയുടെ കഴുത്തിൽ കുത്തി യുവാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button