Latest NewsNewsIndia

സൗജന്യ വൈദ്യുതി, തൊഴിൽരഹിതർക്ക് 3000 രൂപ അലവൻസ്: ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വൻ പ്രഖ്യാപനവുമായി കെജ്രിവാൾ

റായ്പൂർ: ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വൻ പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. ഛത്തീസ്ഗഢിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന എഎപി, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സൗജന്യ വൈദ്യുതിയും, സ്ത്രീകൾക്ക് പ്രതിമാസ ഓണറേറിയം ഉൾപ്പെടെ 10 പ്രഖ്യാപനങ്ങളാണ് നടത്തിയത്. തൊഴിലില്ലാത്തവർക്ക് 3,000 രൂപ പ്രതിമാസ അലവൻസ് നൽകുമെന്നും അരവിന്ദ് കെജ്രിവാൾ വാഗ്ദാനം നൽകി.

ഡൽഹിയിലെയും പഞ്ചാബിലെയും തന്റെ പാർട്ടി സർക്കാരുകൾ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചിട്ടുണ്ടെന്നും ഛത്തീസ്ഗഡിൽ അധികാരത്തിലെത്തിയാൽ അതുതന്നെ ചെയ്യുമെന്നും റായ്പൂരിൽ ആം ആദ്മി പാർട്ടി പ്രവർത്തകരുടെ കൺവെൻഷനിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അത് ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണം: സുപ്രീംകോടതി

‘വ്യാജ പ്രകടനപത്രികയോ സങ്കൽപ് പത്രമോ പോലെയല്ലാത്ത പത്ത് ഉറപ്പുകളാണ് ഇന്ന് ഞാൻ നിങ്ങൾക്ക് നൽകുന്നത്. മരിക്കേണ്ടി വന്നാലും ഈ വാഗ്ദാനങ്ങൾ നിറവേറ്റും. എല്ലാ വീട്ടിലും 300 യൂണിറ്റ് വരെ സൗജന്യമായി 24 മണിക്കൂർ വൈദ്യുതി വിതരണം, 2023 നവംബർ വരെയുള്ള വൈദ്യുതി ബില്ലുകൾ എഴുതിത്തള്ളൽ, 18 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് 1,000 രൂപ പ്രതിമാസ ഓണറേറിയം, സ്കൂൾ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, എന്നിവയും പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button