പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ഒരു ദിവസം മുഴുവന്‍ ഉന്മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിന് പ്രഭാത ഭക്ഷണം ഒരു ആവശ്യ ഘടകമാണ്. രാവിലെയുള്ള ഭക്ഷണം ഒഴിവാക്കിയാൽ അത് വരും നാളുകളിൽ നമ്മുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. എന്നാല്‍ രാവിലെ തന്നെ എന്തും വാരിവലിച്ച് കഴിക്കാനും പാടില്ല. ചില ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ രാവിലെ കഴിച്ചാല്‍ ഗുണത്തിന് പകരം ദോഷം ചെയ്യും. അത്തരം മൂന്ന് ഭക്ഷണ പദാർത്ഥങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ജ്യൂസ്
ഒഴിഞ്ഞ വയറ്റില്‍, ജ്യൂസുകള്‍ കുടിക്കുന്നത് പാന്‍ക്രിയാസില്‍ ഒരു അധിക ഭാരം നല്കുന്നു. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് രൂപത്തിലുള്ള പഞ്ചസാര നിങ്ങളുടെ കരളിനെ പ്രതികൂലമായി ബാധിക്കും. പഴങ്ങള്‍ ജ്യൂസാക്കുമ്പോള്‍, ജ്യൂസ് എക്സ്ട്രാക്റ്ററുകള്‍, ഫൈബര്‍ അടങ്ങിയ പള്‍പ്പ്, തൊലികള്‍ എന്നിവ ജ്യൂസില്‍ നിന്ന് വേര്‍തിരിക്കുന്നതിനാല്‍ ആരോഗ്യകരമായ ചില നാരുകള്‍ അതില്‍ നിന്ന് നഷ്ടപ്പെടും. പഴച്ചാറുകളില്‍ നാരുകള്‍ നഷ്ടപ്പെടുന്നത് യഥാര്‍ത്ഥ പഴം കഴിക്കുന്നതിനേക്കാള്‍ താരതമ്യേന രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിന് കാരണമായേക്കാം, ഇത് പ്രമേഹം അല്ലെങ്കില്‍ ഉയര്‍ന്ന കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും.
കാപ്പി
രാവിലെ കുടിക്കുന്ന കാപ്പിയും പണി തരും. ഒഴിഞ്ഞ വയറ്റില്‍ കാപ്പി കുടിച്ചാല്‍ അസിഡിറ്റി ഉണ്ടാകാം. കാരണം, ഇത് ദഹനവ്യവസ്ഥയിലെ ഹൈഡ്രോക്രോറിക് ആസിഡിന്റെ സ്രവത്തെ ഉത്തേജിപ്പിക്കുന്നു, ഇത് ഗ്യാസ്ട്രൈറ്റിസിന് കാരണമായേക്കാം. കാപ്പിക്ക് പകരം ചായ കുടിക്കുന്നതാകും നല്ലത്.
തൈര്
പുളിപ്പിച്ച പാല് ഉല്പന്നങ്ങളില് പെടുന്ന തൈര് ഒഴിഞ്ഞ വയറ്റില്‍ കഴിക്കുന്നത് തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ്, ബാക്ടീരിയകളെ ആമാശയത്തിലെ ഉയര്‍ന്ന അസിഡിറ്റി കാരണം ഫലപ്രദമല്ലാതാക്കുന്നു. മാത്രമല്ല, ഉയര്‍ന്ന അസിഡിറ്റി ഉള്ളതിനാല്‍ ആമാശയം ഹൈഡ്രോക്രോറിക് ആസിഡ് ഉത്പാദിപ്പിക്കുകയും, ഇത് അസിഡിറ്റിയിലേക്ക് നയിക്കുകയും ചെയ്യുന്നു.
Post Your Comments