അമിതമായ വിയര്‍പ്പുനാറ്റം വളരെയധികം ആളുകളെ അലട്ടുന്ന പ്രശ്നം ആണ്. വളരെ എളുപ്പത്തില്‍ വിയര്‍പ്പുനാറ്റം മാറ്റാം.
പച്ചമഞ്ഞള്‍ തീക്കനലില്‍ ചുട്ട് പൊടിക്കുക. പുളിയില ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ ഈ പൊടി ചാലിച്ച് ശരീരത്തില്‍ പുരട്ടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.
രാത്രിയിൽ കിടക്കുന്നതിനു മുമ്പ് അലുമിനിയം ക്ലോറൈഡുകൾ അടങ്ങിയവ ആന്റിപെർസ്പിറന്റുകൾ പ്രയോഗിക്കുക. പകൽ സമയത്ത് ആന്റി ഫംഗൽ ടാൽക്കം പൗഡറുകളും ഡിയോഡറന്റുകളും ഉപയോഗിക്കാം. ആന്റിപെർസ്പിറന്റ്, ഡിയോഡറന്റുകൾ എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.
Read Also : തൊഴില്‍ അന്വേഷകര്‍ക്കായി പിണറായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിയുക്തി മെഗാ ജോബ് ഫെയര്‍ ശനിയാഴ്ച
അമിതമായി വിയർക്കുന്നുവെങ്കിൽ ആന്റി ആന്റിപെർസ്പിറന്റ് ലോഷനുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. ഈ ലോഷനുകളിൽ അലുമിനിയം ക്ലോറൈഡ് അടങ്ങിയിട്ടുണ്ട്. ഇത് രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് കക്ഷ ഭാഗങ്ങൾ, കൈപ്പത്തി, ഉള്ളങ്കാലുകൾ എന്നിവിടങ്ങളിൽ പ്രയോഗിക്കണം.
വിയർപ്പിന്റെ അളവ് കുറയ്ക്കാനായി ഇവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനു മുമ്പ് ഒരു കാര്യം മനസ്സിലാക്കുക: ഡിയോഡറന്റുകൾ നിങ്ങൾ വിയർക്കുന്ന അളവിനെ നിയന്ത്രിക്കുകയോ തടയുകയോ ചെയ്യുന്നില്ല. ഇവ ശരീര ദുർഗന്ധത്തെ മറച്ചു വയ്ക്കാൻ മാത്രമാണ് സഹായിക്കുന്നത്.
Post Your Comments