KeralaLatest NewsNews

70 ലക്ഷം ആർക്ക്? നിർമൽ നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ നിർമൽ നറുക്കെടുപ്പ് ഇന്ന്. പകൽ മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമൽ ലോട്ടറി ടിക്കറ്റിന്‍റെ ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനങ്ങൾ അടക്കം എട്ട് സമ്മാനങ്ങളാണ് ലോട്ടറി വകുപ്പ് ഇന്നത്തെ നറുക്കെടുപ്പിലൂടെ നൽകുന്നത്. 40 രൂപയാണ് ടിക്കറ്റിന്‍റെ വില.

നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5,000 രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റ് കൈമാറുകയും വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button