പാറശാല: ബൈക്കില്‍ കറങ്ങി മാല പൊട്ടിക്കുന്ന സംഘം പൊലീസ് പിടിയിൽ. മാരായമുട്ടം മണലൂര്‍ നെല്ലിക്കാല സിന്ധു ഭവനില്‍ അമല്‍രാജ് (23) , അവണാകുഴി തട്ടാം വിളാകം വീട്ടില്‍ ശക്തി എന്ന ഭവാനി (22 ), ബാലരാമപുരം മുടവൂര്‍പാറ ചാനല്‍ പുറമ്പോക്കില്‍ പ്രശാന്ത് (18) എന്നിവരെയാണ് പിടികൂടിയത്. പാറശാല പൊലീസ് ആണ് ഇവരെ പിടികൂടിയത്.
Read Also : എന്നെ കളിയാക്കിക്കൊണ്ടിരുന്ന പലരും ഇപ്പോൾ എന്റെ ഡേറ്റിനു വേണ്ടി നടക്കുന്നുണ്ട്: ദുൽഖർ സൽമാൻ (വീഡിയോ)
റേഷന്‍ കടയില്‍ നിന്നും സാധനം വാങ്ങി മടങ്ങുകയായിരുന്ന വൃദ്ധയുടെ മാല പൊട്ടിച്ച് കടന്ന കേസിലാണ് ഇവരെ പിടികൂടിയത്. സിസിടിവി പരിശോധിച്ചതിലൂടെയാണ് പ്രതികളെ പൊലീസിന് തിരിച്ചറിയാനായത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന നീല പള്‍സര്‍ ബൈക്കിനെ കുറിച്ചുള്ള തിരച്ചിലിനൊടുവിൽ പക്രു എന്ന അമല്രാജനെ തിരിച്ചറിയുകയായിരുന്നു.
Read Also : നാലു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തി: പ്രതിക്ക് 12 വർഷം കഠിനതടവും പിഴയും ശിക്ഷ
മോഷണ മുതല്‍ വിറ്റു കിട്ടുന്ന കാശുകൊണ്ട് മൂവര്‍ സംഘം ധൂര്‍ത്ത് അടിക്കുകയായിരുന്നു പതിവ്. വിളപ്പില്‍ശാല, കാട്ടാക്കട എന്നീ സ്റ്റേഷന് പരിധികളിലും, തമിഴ്നാട്ടിലുമായി മോഷണം, പിടിച്ചു പറി തുടങ്ങിയ കേസുകളില്‍ പ്രതികളാണിവരെന്ന് എന്ന് പാറശാല സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ആസാദ് അബ്ദുള്‍ കലാം പറഞ്ഞു. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Post Your Comments