ThrissurKeralaNattuvarthaLatest NewsNews

നാ​ലു വ​യ​സ്സു​കാ​രി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം നടത്തി: പ്രതിക്ക് 12 വർഷം കഠിനതടവും പിഴയും ശിക്ഷ

ചെ​മ്പു​ച്ചി​റ ന​ന്ദി​പു​ലം എ​ൻ.​യു. ബൈ​ജു​വി​നെ​യാ​ണ് (46) കോടതി ശിക്ഷിച്ചത്

ചാ​ല​ക്കു​ടി: നാ​ലു വ​യ​സ്സു​കാ​രി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് 12 വ​ർ​ഷം ക​ഠി​ന​ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. ചെ​മ്പു​ച്ചി​റ ന​ന്ദി​പു​ലം എ​ൻ.​യു. ബൈ​ജു​വി​നെ​യാ​ണ് (46) കോടതി ശിക്ഷിച്ചത്. ചാ​ല​ക്കു​ടി അ​തി​വേ​ഗ പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി സ്പെ​ഷ​ൽ ജ​ഡ്ജി ഡോ​ണി തോ​മ​സ് വ​ർ​ഗീ​സ് ആണ് ശി​ക്ഷ വിധി​ച്ച​ത്.

Read Also : അച്ഛന്‍റെ സർജറിക്ക് രക്തത്തിനായി ബുദ്ധിമുട്ടുമ്പോള്‍, എവിടെ നിന്നോ അറിയാത്ത ഒരാള്‍ സഹായിക്കാൻ എത്തി; വൈറലായി കുറിപ്പ്

2020 ആ​ഗ​സ്റ്റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. കു​ട്ടി ആ​ദ്യം സം​ഭ​വം ആ​രോ​ടും പ​റ​ഞ്ഞി​ല്ല. പി​ന്നീ​ട് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യെ ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് ലൈം​ഗി​കാ​തി​ക്ര​മം വെ​ളി​വാ​യ​ത്.

അ​തി​ജീ​വി​ത​യു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ൻ ജി​ല്ല നി​യ​മ സ​ഹാ​യ അ​തോ​റി​റ്റി​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button