Life Style

ഫ്‌ളാസ്‌കിലെ ദുര്‍ഗന്ധം മാറാന്‍ ഒരു സ്പൂണ്‍ പഞ്ചസാര

ആശുപത്രികളില്‍ അഡ്മിറ്റ് ആകുമ്പോള്‍ മാത്രം ഉപയോഗിക്കുന്ന ഒന്നാണ് വീട്ടിലെ ഫ്‌ളാസ്‌ക്. അല്ലെങ്കില്‍ പൊടിയുംപിടിച്ച് ഷെല്‍ഫിലിരിക്കാനാണ് ഫ്‌ളാസ്‌ക്കുകളുടെ യോഗം.

അത്തരത്തില്‍ കുറേനാള്‍ ഉപയോഗിക്കാതിരിക്കുമ്പോള്‍ ഫ്‌ളാസ്‌ക്കുകളില്‍ നിന്നും ഒരുതരം ഗന്ധമുണ്ടാകാറുണ്ട്. എത്ര കഴുകിയാലും അത്തരം ഗന്ധം പോകാറുമില്ല. ചിലപ്പോള്‍ സോപ്പിട്ട് കഴുകിയാലും ചൂട് വെള്ളത്തില്‍ കഴുകിയാലും ആ ഗന്ധം മാറാന്‍ കുറച്ചുപാടാണ്.

എന്നാല്‍ അക്കാര്യമോര്‍ത്ത് ഇനി ആരും വിഷമിക്കേണ്ട. ഉപയോഗിക്കാതെയിരിക്കുന്ന ഫ്‌ളാസ്‌കിലെ ദുര്‍ഗന്ധം മാറാന്‍ ഒരു എളുപ്പവഴിയുണ്ട്. ഉപയോഗിക്കാതെ വെയ്ക്കുന്ന ഫ്‌ളാസ്‌കില്‍ ഒരുസ്പൂണ്‍ പഞ്ചസാര ഇട്ടുവച്ചിരുന്നാല്‍ ദുര്‍ഗന്ധം ഉണ്ടാവില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button