Onam 2023KeralaLatest NewsNews

ഓണം വെക്കേഷൻ അടിച്ച് പൊളിക്കാൻ പറ്റിയ 3 സ്ഥലങ്ങൾ

തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും കുടുംബത്തോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാൻ ഉത്സവങ്ങൾ നമുക്ക് അവസരം നൽകുന്നു. കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും എപ്പോഴും വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞുനിൽക്കുന്നവയാണ്. ഈ ഓണത്തിൽ കുടുംബത്തോടൊപ്പം പോകാവുന്ന ചില സ്ഥലങ്ങളുടെ ലിസ്റ്റ് ഇതാ…

പൊന്മുടി

സംസ്ഥാന തലസ്ഥാനത്തിന് സമീപം സ്ഥിതി ചെയ്യുന്ന പൊൻമുടിയുടെ പ്രധാന ആകർഷണം ഉഷ്ണമേഖലാ മഴക്കാടുകളാണ്. ഇക്കോ പോയിന്റും ഗോൾഡൻ വാലിയുമാണ് പൊൻമുടിയിലെ രണ്ട് പ്രധാന സ്ഥലങ്ങൾ. ടോപ്പ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് പൊൻ‌മുടിയിൽ നിന്നും ഏകദേശം 2 കി.മി അകലെയാണ്. പൊൻമുടി ഗസ്റ്റ് ഹൗസും കെടിഡിസി കോട്ടേജും താമസത്തിനായി ലഭ്യമാണ്. മുൻകൂട്ടി ബുക്ക് ചെയ്യേണ്ടി വരും.

യെല്ലപ്പെട്ടി

തമിഴിൽ ‘അവസാന ഗ്രാമം’ എന്ന് അർഥം വരുന്ന ‘യെല്ലപ്പെട്ടി’ കേരളവും തമിഴ്‌നാടും തമ്മിലുള്ള അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. കോടമഞ്ഞും ഇളം വെളിച്ചവും കൊണ്ട് മൂടിയ യെല്ലപ്പെട്ടി മൂന്നാറിന് കിഴക്ക്, അധികം ജനക്കൂട്ടം ഇല്ലാത്ത ഒരിടമാണ്. മലനിരകൾ അതിമനോഹരമായ സൂര്യോദയങ്ങളുടെ ആവാസ കേന്ദ്രമാണ്. അവ കണ്ണുകളിലും ഹൃദയങ്ങളിലും പതിഞ്ഞുകിടക്കും. അത്രമേൽ മനോഹരമാണ് യെല്ലപ്പെട്ടിയിലെ കാഴ്ചകൾ.

കുട്ടനാടൻ ഹൗസ് ബോട്ട്

ആലപ്പുഴ യാത്രയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക ഹൗസ്‌ബോട്ടുകളെക്കുറിച്ചായിരിക്കും. കായല്‍ സൗന്ദര്യം പരമാവധി ആസ്വദിച്ച് അവധിക്കാലം അടിച്ചുപൊളിക്കാന്‍ ഇതിലും മികച്ച വഴി വേറെയില്ല. കായല്‍പരപ്പിലൂടെ നീങ്ങി കരയിലെ പച്ചപ്പ് കണ്ട് നാടന്‍ വിഭവങ്ങള്‍ ആസ്വദിച്ച് കഴിച്ച് രാത്രിയില്‍ ഹോട്ടല്‍ മുറികളെ അനുസ്മരിപ്പിക്കുന്ന മുറികളില്‍ തങ്ങി നേരം വെളുപ്പിക്കുക എന്നത് ആലപ്പുഴിയല്‍ പോകാന്‍ ഉദേശിക്കുന്ന ഓരോ സഞ്ചാരിയുടേയും സ്വപ്‌നമായിരിക്കും. എന്നാല്‍ ആലപ്പുഴയിലെ ഹൗസ്‌ബോട്ട് യാത്ര അത്രമേൽ മനോഹരമായിരിക്കും. ഈ ഓണത്തിന് പോകാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണിത്.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button