KeralaLatest NewsNews

ഓണക്കിറ്റ് വിതരണം എന്നുമുതൽ? കിറ്റിലെ ഇനങ്ങൾ എന്തൊക്കെ? പഞ്ചസാരയും ഏലയ്ക്കയും പുറത്ത്

തിരുവനന്തപുരം: ഓണം വരവായി. 6,07,691 കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്യുക. സംസ്ഥാന സർക്കാരിൻ്റെ ഓണക്കിറ്റ് വിതരണം 23 മുതൽ ആരംഭിക്കും. 13 ഇനങ്ങൾ ഉൾപ്പെട്ട കിറ്റ് വിതരണം ഈ മാസം 28ന് പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓണച്ചന്തയ്ക്കുള്ള സാധനങ്ങൾക്കൊപ്പം കിറ്റിലേക്കുള്ള ഇനങ്ങളും എത്തും. മൂന്ന് ഉത്പന്നങ്ങളുടെ കാര്യത്തിൽ പ്രതിസന്ധിയുണ്ടെന്നും മന്ത്രി പറഞ്ഞു.

5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് 20,000 കിറ്റുകളാണ് നൽകുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക. വില ഉയർന്ന തോതിൽ തുടരുന്നതിനാൽ ഏലയ്ക്ക, ശർക്കരവരട്ടി, ഉണക്കലരി, പഞ്ചസാര എന്നിവ കിറ്റിൽ നിന്ന് പുറത്തായി.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഓണക്കിറ്റ് എല്ലാവർക്കും വിതരണം ചെയ്യേണ്ട എന്ന തീരുമാനത്തിൽ സർക്കാർ എത്തിയത്. 5,87,691 മഞ്ഞക്കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികളായ 20,000 പേർക്കുമാണ് ഇത്തവണ ഓണക്കിറ്റ് നൽകുക. അതേസമയം, ഗ്രാമീണ മേഖലകളിലെ റേഷൻ കടകളിൽ പ്രദേശത്തെ കർഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങൾ വിൽക്കാൻ അവസരം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button