Latest NewsNewsLife StyleHealth & Fitness

കഫക്കെട്ട് ഇല്ലാതാക്കാൻ ഇതാ ചില നാടൻവഴികൾ

പലരേയും സ്ഥിരമായി അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് കഫക്കെട്ട്. നെഞ്ചിലെ കഫക്കെട്ട് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എത്രയൊക്കെ ശ്രദ്ധിച്ചാലും കഫക്കെട്ട് ഇല്ലാതാക്കാന്‍ പലപ്പോഴും പൂര്‍ണമായി സാധിക്കുന്നില്ല. ശ്വാസകോശം വൃത്തിയാക്കുന്നതിനും മറ്റും ചില ഒറ്റമൂലികള്‍ സഹായിക്കും. കഫക്കെട്ട് വിട്ടുമാറാതെ ഇരിക്കുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് പലപ്പോഴും പല വിധത്തിലുള്ള രോഗങ്ങളുടെ തുടക്കമായിരിക്കും. അതുകൊണ്ട് വളരെയധികം ശ്രദ്ധയോടെ ഇത്തരം കാര്യങ്ങള്‍ നോക്കണം.

കഫം കൂടുതലായാല്‍ അത് ശ്വാസംമുട്ട്, നെഞ്ച് വേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമാകും. താഴെ പറയുന്ന വീട്ടുവൈദ്യങ്ങള്‍ കൊണ്ട് കഫക്കെട്ട് പൂര്‍ണമായും ഇല്ലാതാക്കാം. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഇത്തരത്തില്‍ കഫക്കെട്ടിനെ ഇല്ലാതാക്കുന്നത് എന്ന് നോക്കാം.

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കുന്ന ഒന്നാണ് പലപ്പോഴും മഞ്ഞള്‍. മഞ്ഞള്‍ ഉപയോഗിക്കുന്നത് കഫക്കെട്ടിനെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. കഫക്കെട്ടിന് ഉത്തമ പരിഹാരമാണ് മഞ്ഞള്‍. ഏത് രോഗത്തിനും പരിഹാരം കാണാനുള്ള കഴിവ് മഞ്ഞളിനുണ്ട്. ഇത് ബാക്ടീരിയയോട് പൊരുതുകയും അണുബാധ പോലുള്ള പ്രശ്നങ്ങളെ നിസ്സാരമായി ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് കഫക്കെട്ടിന് പരിഹാരം കാണുന്നതിന് മഞ്ഞള്‍ സഹായിക്കുന്നു.

മഞ്ഞള്‍ കഫക്കെട്ടിന് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നോക്കാം. അല്‍പം മഞ്ഞള്‍ ഉപ്പില്‍ ചേര്‍ത്ത് വെള്ളമൊഴിച്ച്‌ മൂന്ന് നാല് ദിവസം കഴിച്ചാല്‍ മതി ഇത് കഫക്കെട്ടിന് ആശ്വാസം നല്‍കുന്നു. മാത്രമല്ല നെഞ്ചിനകത്ത് ഉണ്ടാവുന്ന അണുബാധയെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.

Read Also : പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്: ചെയ്യേണ്ടത് ഇത്രമാത്രം

കഫക്കെട്ട് പോലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഇഞ്ചി സഹായിക്കുന്നു. ആന്റി ബാക്ടീരിയല്‍ ആന്റി വൈറല്‍ പവ്വര്‍ ഇഞ്ചിയിലുണ്ട്.

അഞ്ചോ ആറോ കഷണം ഇഞ്ചി, ഒരു ടീസ്പൂണ്‍ കുരുമുളക്, ഒരു ടീസ്പൂണ്‍ തേന്‍, രണ്ട് കപ്പ് വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെള്ളം ചൂടാക്കി അതില്‍ ഇഞ്ചിയിട്ട് തിളപ്പിച്ച്‌ വെള്ളം പരമാവധി വറ്റിക്കുക. ശേഷം അല്‍പം തേന്‍ മിക്സ് ചെയ്ത് കഴിക്കുക.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ചും കഫക്കെട്ടിന് പരിഹാരം കാണാം. ഇത് ശരീരത്തിലെ അമിതമായി അവിടവിടങ്ങളില്‍ തങ്ങി നില്‍ക്കുന്ന കഫത്തിന് പരിഹാരം നല്‍കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്‌നത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. കഫക്കെട്ടിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വളരെ മികച്ച ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. അതിനായി ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്‍പം എടുത്ത് ദിവസവും കവിള്‍ കൊള്ളാം. ഇത് കഫക്കെട്ട്, ജലദോഷം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു.

ആരോഗ്യസംരക്ഷണത്തിന് ആവി പിടിക്കുന്നത് നല്ലതാണ്. ഇത് പലപ്പോഴും ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്.

തേനും നാരങ്ങ നീരുമാണ് കഫക്കെട്ടിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മറ്റൊരു പരിഹാര മാര്‍ഗ്ഗം. നാരങ്ങ നീര് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും തേന്‍ കഫക്കെട്ടിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. തേനും നാരങ്ങ നീരും കഫക്കെട്ടിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button