KeralaLatest NewsNews

ഹെവി വാഹന ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ്: സമയപരിധി ഒക്ടോബർ 30 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹെവി വാഹനങ്ങളിൽ ഡ്രൈവർമാർക്കും ക്യാബിൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു. ഒക്ടോബർ 30 വരെയാണ് സമയപരിധി നീട്ടിയത്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 1 മുതൽ സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും ഇത് നിർബന്ധമാക്കും.

Read Also: ഇങ്ങനെ ഐഫോൺ ചാർജ് ചെയ്യുന്നവരാണോ? പതിവ് രീതി തുടർന്നാൽ കിട്ടുന്നത് എട്ടിന്റെ പണി, മുന്നറിയിപ്പുമായി ആപ്പിൾ

സെപ്തംബർ 1 മുതൽ സീറ്റ് ബെൽറ്റ് കർശനമാക്കുമെന്ന് മുൻപ് തീരുമാനിച്ചിരുന്നു. എന്നാൽ റോഡ് സുരക്ഷ സംബന്ധിച്ച് ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീയതികളിൽ മാറ്റം വരുത്താൻ ധാരണയായത്. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Read Also: തിരക്കിനിടെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പോഷകസമൃദ്ധമായ ഭക്ഷണം: പ്രമേഹരോഗികൾക്കും രക്തസമ്മർദ്ദമുള്ളവർക്കും നല്ലത്

shortlink

Related Articles

Post Your Comments

Related Articles


Back to top button