സംസ്ഥാനത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഖാദി ഷോറൂമുകൾ ഉടൻ പ്രവർത്തനമാരംഭിക്കും. 3 ഗ്രാമസൗഭാഗ്യ സ്ഥാപനങ്ങൾ കൂടി അത്യാധുനിക ഷോറൂമുകളാക്കി മാറ്റാനാണ് ഖാദി ബോർഡിന്റെ തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം, തൃശ്ശൂർ, കൊല്ലം, കണ്ണൂർ ജില്ലകളിലാണ് പുതിയ ഷോറൂമുകൾ വരുന്നത്. ഷോറൂമുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 76 ലക്ഷം രൂപയാണ് വകയിരുത്തിയത്.
കലൂരിലെ ആധുനികവൽക്കരിച്ച ഷോറൂം ഇതിനോടകം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. 25 ലക്ഷം രൂപ ചെലവിലാണ് കലൂരിലെ ഷോറൂം നവീകരിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഖാദി വസ്ത്രങ്ങൾക്ക് ഡിമാൻഡ് വർദ്ധിച്ചിട്ടുണ്ട്. ഇതോടെ, വിറ്റുവരവിൽ ഗണ്യമായ പുരോഗതിയാണ്. 2014-15 കാലയളവിൽ 33,000 രൂപയുടെ വിറ്റുവരവ് നേടിയ സ്ഥാനത്ത് ഇക്കുറി 1.44 ലക്ഷം കോടിയുടെ വിറ്റുവരവ് നേടിയിട്ടുണ്ട്.
കലൂരിലെ ഷോറൂം 2,400 ചതുരശ്ര അടിയിലാണ് ഖാദി ഗ്രാമസൗഭാഗ്യ ഷോറൂം നവീകരിച്ചത്. സിൽക്ക് കോട്ടൺ, സാരികൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ചുരിദാർ ടോപ്പുകൾ, കൂഞ്ഞുടുപ്പുകൾ, കുർത്തകൾ, കിടക്കകൾ, സുഗന്ധവ്യഞ്ജനങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയുടെ പ്രത്യേക ശ്രേണി തന്നെ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
Post Your Comments