ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം സ്വീകരിച്ച് ജനങ്ങൾ ഖാദി സ്വീകരിച്ചപ്പോൾ വിൽപ്പനയിൽ ഉണ്ടായത് 200 ശതമാനത്തോളം വർദ്ധനവ്.2013-2014 ൽ 1081 കോടിയുടെ വിൽപ്പന ഉണ്ടായിരുന്ന ഖാദി വ്യവസായം ഈ വർഷം 3200 കോടിയുടെ വിൽപ്പന നേടിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2013-14 ൽ 1081 കോടിയായിരുന്ന വിറ്റുവരവ് തൊട്ടടുത്ത വർഷം 1310 കോടിയിലെത്തി. തുടർന്ന് അടുത്ത വർഷം 1664 കോടിയായി ഉയർന്നു.2016-17 ൽ 2146 കോടിയിലെത്തി വിൽപ്പന. അടുത്ത വർഷം 2510 കോടിയായി ഉയർന്ന വിറ്റുവരവ് 2018-19 ൽ 3200 കോടിയിലാണെത്തി നിൽക്കുന്നത്.
രാജ്യത്തെ 83,000 പോസ്റ്റൽ ജീവനക്കാർക്ക് ഖാദി ഉപയോഗിച്ചുള്ള യൂണിഫോം നൽകുന്ന കരാർ അവസാന ഘട്ടത്തിലാണെന്ന് ഖാദി ചെയർമാൻ വിനയ് കുമാർ സക്സേന പറഞ്ഞു.വാർഷിക വർദ്ധനവ് മുപ്പത് ശതമാനമാണെന്നും ചെറുകിട – ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അധികാരമേറ്റപ്പോൾ മുതൽ ഖാദിയോട് അനുഭാവപൂർവ്വമായ സമീപനമാണ് മോദി സർക്കാർ സ്വീകരിച്ചത്.
ഖാദി എന്നത് ഒരു വസ്ത്രം മാത്രമല്ല ഒരു ആശയം കൂടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഖാദി ഉപയോഗിക്കുന്നത് വഴി പാവപ്പെട്ടവർക്ക് തൊഴിൽ നൽകുക കൂടിയാണ്. ഇത് നാം തിരിച്ചറിയണമെന്നും മോദി ചൂണ്ടിക്കാട്ടിയിരുന്നു. 20 ലക്ഷത്തോളം തൊഴിലുകളും ഖാദി മേഖലയിൽ സൃഷ്ടിക്കാനായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Post Your Comments