ന്യൂഡൽഹി: മണിപ്പുരിലെ കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ 29 വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ റാങ്കുകളിലുള്ള 53 ഓഫീസർമാരെ സിബിഐ നിയോഗിച്ചു.
ലൗലി കത്യാർ, നിർമല ദേവി എന്നീ വനിതകളും മൊഹിത് ഗുപ്തയും ഉൾപ്പെടെ ഡിഐജി റാങ്കിലുള്ള 3 ഓഫീസർമാരും എസ്പി രാജ്‌വീറും ആയിരിക്കും അന്വേഷണസംഘത്തെ നയിക്കുക. 2 എസ്പി, 6 ഡിഎസ്പി എന്നിവരും അടങ്ങിയ സംഘം ജോയിന്റ് ഡയറക്ടർ ഘനശ്യാം ഉപാധ്യായയ്ക്കാണ് റിപ്പോർട്ട് ചെയ്യേണ്ടത്. 16 ഇൻസ്പെക്ടർമാരും 10 സബ് ഇൻസ്പെക്ടർമാരും സംഘത്തിലുണ്ട്. ഇതാദ്യമായാണ് രാജ്യത്ത് ഇത്രയേറെ വനിതാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സിബിഐ അന്വേഷണസംഘം രൂപീകരിക്കുന്നത്.
അതേസമയം, മണിപ്പൂരിൽ വിവിധ ജില്ലകളിൽ നടത്തിയ റെയ്ഡിൽ തോക്കുകളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും പിടികൂടി. ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, തെങ്‌നൗപാൽ, കാങ്‌പോക്‌പി ജില്ലകളിലാണ് റെയ്ഡ് നടന്നത്.
സംഭവത്തെ തുടര്‍ന്ന്, ഈ പ്രദേശങ്ങളില്‍ പൊലീസ് പരിശോധന കർശനമാക്കി. ഇംഫാൽ ഈസ്റ്റ്, മണിപ്പൂർ അതിർത്തിയിൽ നിന്നും നാർക്കോട്ടിക്സ് & അഫയേഴ്സ് ഓഫ് ബോർഡർ മയക്കുമരുന്നും പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ 4 പേർ അറസ്റ്റിലായി.
Post Your Comments