ErnakulamLatest NewsKeralaNattuvarthaNews

ബെം​ഗളൂരുവിൽ നിന്ന് ആഡംബര കാറിലെത്തിച്ച് വിൽപന: മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ

പച്ചാളം പുത്തൻതറ വീട്ടിൽ രോഷെല്ലെ വിവേര (38) ആണ് പിടിയിലായത്

കൊച്ചി: വിവിധതരം മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിൽ. പച്ചാളം പുത്തൻതറ വീട്ടിൽ രോഷെല്ലെ വിവേര (38) ആണ് പിടിയിലായത്.

Read Also : കുന്നംകുളത്ത് മയക്കുമരുന്ന് വേട്ട: ലോഡ്ജിൽ റെയ്ഡ്, എംഡിഎംഎയുമായി പിടിയിലായത് സ്ത്രീകളടക്കം നാലുപേർ

എറണാകുളം ചാത്ത്യാത്ത് ഭാഗത്ത് നിന്നാണ് ഇയാൾ മയക്കുമരുന്നുമായി പിടിയിലായത്. ഇയാളിൽ നിന്ന് വീര്യം കൂടിയ മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട 5.89 ഗ്രാം കൊക്കയിൻ, 5.71 ഗ്രാം എംഡിഎംഎ, 1.52 ഗ്രാം കഞ്ചാവ് ഓയിൽ എന്നിവയാണ് പിടിച്ചെടുത്തത്. ആഡംബര കാറിൽ ബെം​ഗളൂരുവിൽ നിന്നും ലഹരിമരുന്ന് കൊച്ചിയിൽ എത്തിച്ച് വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ എന്ന് പൊലീസ് പറഞ്ഞു.

ഇയാളുടെ ലഹരിമരുന്ന് വിൽപ്പനയെക്കുറിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എ. അക്ബർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പൊലിസ് കമ്മീഷണർ എസ്. ശശിധരന്റെ നിർദേശ പ്രകാരം എറണാകുളം നോർത്ത് പൊലീസും കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ രതീഷ്.ടി.എസ്, എസ്.സി.പി.ഒ രാജേഷ്, സുനിൽ, സിപിഒ ലിബിൻരാജ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button