മാസപ്പടി വിവാദം ആളിക്കത്തിച്ച മാത്യു കുഴല്‍നാടനെ വെട്ടിനിരത്താന്‍ സിപിഎം

എംഎല്‍എയ്ക്ക് എതിരെ വിജിലന്‍സ് അന്വേഷണം വന്നേക്കും

തിരുവനന്തപുരം: മുവാറ്റുപുഴ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ  മാത്യു കുഴല്‍നാടന് എതിരെ  വിജിലന്‍സ് അന്വേഷണത്തിന് സാധ്യത. കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു തുടങ്ങിയ പരാതികളിലാവും അന്വേഷണത്തിന് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ചൊവ്വാഴ്ച മാത്യു കുഴല്‍നാടനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ വിജിലന്‍സ് അന്വേഷണം കൂടെ വരുമ്പോള്‍ രാഷ്ട്രീയ പ്രതികാരം എന്ന വാദമുയര്‍ത്തിയാകും എംഎല്‍എ അന്വേഷണത്തെ നേരിടുക.

Read Also: കാര്‍ ഇടിച്ച്‌ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം: നിര്‍ത്താതെ പോയ കാർ ഉപേക്ഷിച്ച നിലയിൽ

മാസപ്പടി വിവാദത്തിലായിരുന്നു മാത്യു കുഴല്‍നാടന്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്. കോണ്‍ഗ്രസ് വിവാദം ഏറ്റെടുത്തില്ലെങ്കിലും മാത്യു കുഴല്‍നാടന്‍ വ്യക്തിപരമായി ആരോപണങ്ങളുയര്‍ത്തി മുന്നോട്ട് പോയി. മാത്യുവിന് പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുമെന്നും ഏത് അന്വേഷണവും മാത്യു കുഴല്‍നാടന്‍ തന്നെ സ്വാഗതം ചെയ്തിട്ടുണ്ടെന്നുമാണ് കെ മുരളീധരന്റെ പ്രതികരണം. കേസ് അന്വേഷിക്കേണ്ടത് കേന്ദ്ര ഏജന്‍സികളാണെന്നും അദ്ദേഹം പറഞ്ഞു.

 

Share
Leave a Comment