എറണാകുളം: എറണാകുളം രാമമംഗലത്ത് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യേഗസ്ഥരെ സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ പരീത്, ബൈജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനാണ് പരീതിന് സസ്പെൻഷൻ. പൊതു സ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കി പൊലീസ് സേനക്ക് അപമാനമുണ്ടാക്കിയതിനാണ് ബൈജുവിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. എറണാകുളം റൂറൽ എസ്.പി വിവേക് കുമാറാണ് നടപടിയെടുത്തത്.
Read Also : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പ്രചാരണത്തിൽ മാസപ്പടി സജീവ ചർച്ചയാക്കുമെന്ന് വി ഡി സതീശൻ
ഇന്നലെ ഉച്ചയ്ക്ക് അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു.
യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ തടഞ്ഞുവച്ച പ്രതികളെ രാമമംഗലം പൊലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത്. വെള്ളച്ചാട്ടം കാണാനെത്തിയ മറ്റു സ്ത്രീകളോടും പ്രതി മോശമായി പെരുമാറിയിരുന്നു.
Post Your Comments