Latest NewsNewsIndiaCrime

ലൈംഗിക ബന്ധത്തിന് വഴങ്ങാതിരുന്ന പെൺകുട്ടിയുടെ തല കാസ്റ്റിങ് ഡയറക്ടർ അടിച്ചുപൊട്ടിച്ചു

മുംബൈ: ലൈംഗിക ബന്ധത്തിന് വഴങ്ങാതിരുന്ന പതിനെട്ടുകാരിയുടെ തല കാസ്റ്റിങ് ഡയറക്ടർ അടിച്ചുപൊട്ടിച്ചു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ, എഡിറ്ററും കാസ്റ്റിങ് ഡയറക്ടറുമായ ദീപക് മലാകറിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 11ന് ആയിരുന്നു സംഭവം. പെൺകുട്ടി മരിച്ചെന്നു കരുതി കടന്നുകളഞ്ഞ ദീപക്കിനെ ഗുജറാത്തിലെ സൂറത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിനിയായ പെൺകുട്ടിയെ സോഷ്യൽ മീഡിയയിലൂടെയാണ്‌ ദീപക് പരിചയപ്പെട്ടത്. സിനിമയിൽ എഡിറ്ററും കാസ്റ്റിങ് ഡയറക്ടറുമാണെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. രണ്ടു മാസം മുൻപ്, ദീപക് പെൺകുട്ടിയുടെ മാതാപിതാക്കളെ കാണുകയും മകളെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്നു അറിയിക്കുകയും ചെയ്തു. ഇത് അംഗീകരിച്ച മാതാപിതാക്കൾ അവരുടെ ഫ്ലാറ്റിൽ താമസിക്കാൻ അനുവദിച്ചു. ഇവിട‍െ താമസിക്കുന്ന വേളയിലാണു ദീപക് പെൺകുട്ടിയുമായി ശാരീരിക അടുപ്പത്തിനു ശ്രമിച്ചത്.

സ്ത്രീകളെ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറിയ സംഭവം: രണ്ട് പൊലീസ് ഉദ്യേ​ഗസ്ഥർക്ക് സസ്പെൻഷൻ

പഠനം പൂർത്തിയാക്കിയശേഷം ഹിന്ദി സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും അതിനുശേഷം വിവാഹമാകാമെന്നും പെൺകുട്ടി ഇയാളോടു പറഞ്ഞിരുന്നു. എന്നാൽ, ദീപക് പെൺകുട്ടിയെ സുഹൃത്തിന്റെ ഫ്ലാറ്റിലേക്കു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തടഞ്ഞപ്പോൾ പെൺകുട്ടിയുടെ തല ചുമരിൽ ഇടിച്ചു. പെൺകുട്ടി ബോധരഹിതയായി നിലത്തു വീണപ്പോൾ, മരിച്ചെന്നു കരുതി ഉടൻ ഫ്ലാറ്റിനു പുറത്തു കടന്ന് സ്ഥലംവിടുകയായിരുന്നു.

ബോധം തെളിഞ്ഞപ്പോൾ പെൺകുട്ടി സഹായം അഭ്യർഥിച്ചു നിലവിളിച്ചു. തുടർന്ന്, അയൽക്കാർ എത്തി പെൺകുട്ടിയെ രക്ഷിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ തലയോട്ടിയിൽ നിരവധി പൊട്ടലുകളുണ്ടെന്നും പെൺകുട്ടി ആരോഗ്യം വീണ്ടെടുക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button