ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീപത്മനാഭന്റെ ചിത്രം പതിപ്പിച്ച സ്വർണനാണയങ്ങൾ നാളെ പുറത്തിറക്കും. പൂജിച്ച സ്വർണനാണയങ്ങൾ നാളെ രാവിലെ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വച്ച് ഭരണസമിതി അംഗം ആദിത്യ വർമ്മ പുറത്തിറക്കുന്നതാണ്. തുടർന്ന് ഭക്തർക്ക് നാണയങ്ങൾ നൽകും. നാണയങ്ങൾ ലഭിക്കുന്നതിനായി ക്ഷേത്രത്തിലെ കൗണ്ടറിൽ പണം അടയ്ക്കാം. സ്വർണത്തിന്റെ പ്രതിദിന വിപണി വിലയെ ആശ്രയിച്ചാണ് നാണയങ്ങളുടെ വിൽപ്പന നടത്തുക.
ഒരു ഗ്രാം, രണ്ട് ഗ്രാം, നാല് ഗ്രാം, എട്ട് ഗ്രാം എന്നിങ്ങനെ നാല് തൂക്കങ്ങളിൽ ഉള്ള നാണയങ്ങളാണ് ഭക്തർക്കായി നൽകുന്നത്. ക്ഷേത്രത്തിൽ നടവരവായി ലഭിച്ച സ്വർണാഭരണങ്ങൾ ഉരുക്കിയാണ് ഇത്തരത്തിൽ നാണയങ്ങൾ നിർമ്മിച്ചിട്ടുള്ളത്. പരിമിതമായ നാണയങ്ങൾ മാത്രമാണ് ഭക്തർക്കായി നൽകുകയുള്ളൂ. ചിങ്ങപ്പിറവിയായ നാളെ മുതൽ ക്ഷേത്രത്തിലെ ദർശന ക്രമം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഭക്തർക്ക് കൂടുതൽ ദർശന സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
Also Read: വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളെ കടന്നു പിടിച്ചു: രണ്ട് പോലീസുകാർ കസ്റ്റഡിയിൽ
Post Your Comments