ന്യൂഡല്‍ഹി: മധ്യപ്രദേശിലെ രാജ്ഘഡ് ജില്ലയിൽ പാര്‍വതി പുഴയുടെ തീരത്ത് ഗ്രാമവാസികളുടെ തിക്കുംതിരക്കും. പുഴയുടെ ഭംഗിയോ പ്രകൃതിയുടെ സൗന്ദര്യമോ ആസ്വദിക്കുകയല്ല ലക്ഷ്യം, പുഴയില്‍ തങ്ങളെ കാത്ത് സ്വര്‍ണമോ വെള്ളിയോ ഒളിച്ചിരിപ്പുണ്ടോ എന്ന തിരച്ചിലിലാണ് ഈ ഭാഗ്യാന്വേഷികള്‍.
എന്നാൽ കഴിഞ്ഞ ഒരാഴ്ച്ചയായി തമ്പടിച്ച് പാര്‍വതി പുഴയിലെ ചളിയും മണ്ണും കോരി പ്രതീക്ഷ വറ്റാതെ തിരച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണിവര്‍. മുഗള്‍ രാജഭരണ കാലത്തെ സ്വര്‍ണനാണയങ്ങള്‍ക്ക് വേണ്ടിയാണ് തിരച്ചില്‍. രാജ്ഘഡ് ജില്ലയിലെ ശിവപുര, ഗരുഡ്പുര ഗ്രാമങ്ങളിലെ ജനങ്ങളാണ് തിരച്ചില്‍ നടത്തുന്നത്.
Read Also: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് പോസിറ്റിവിറ്റി നിരക്ക് കേരളത്തിൽ; കൈയൊഴിഞ്ഞ് പിണറായി പോലീസ്
ദിവസങ്ങള്‍ക്ക് പുഴയില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികള്‍ക്ക് സ്വര്‍ണവും വെള്ളിയും നാണയങ്ങള്‍ ലഭിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചതോടെയാണ് ഗ്രാമത്തിലെ ജനങ്ങള്‍ പുഴയുടെ തീരത്തേക്ക് ഒഴുകിയെത്തിയത്. എട്ട് ദിവസം മുമ്പ് ഇവിടെ നിന്നും പഴയ കാലത്തെ നാണയങ്ങള്‍ ചിലര്‍ക്ക് ലഭിച്ചതായും അതിന് ശേഷം ആളുകള്‍ കൂട്ടത്തോടെ നിധി അന്വേഷിച്ച് എത്തിക്കൊണ്ടിരിക്കുകയാണെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പുഴയില്‍ നിധിശേഖരമുണ്ടെന്ന വിശ്വാസത്തിലാണ് കേട്ടവരെല്ലാം എത്തുന്നത്.
Post Your Comments