തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിക്ക് അവസാനമായില്ല. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കെഎസ്ആര്‍ടിസിയിലെ അംഗീകൃത യൂണിയനുകളുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും. ഗതാഗത മന്ത്രി ആന്റണി രാജു, ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ 26ന് സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ന് മന്ത്രിതല ചര്‍ച്ച നിശ്ചയിച്ചത്.
ഓണം അടുത്ത് എത്തിയിട്ടും ജൂലൈ മാസത്തെ രണ്ട് ഗഡു ശമ്പളവും ഇതുവരെയും വിതരണം ചെയ്യാനായിട്ടില്ല. ഓണം ബോണസും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ എത്തിയാല്‍ ആദ്യ ഗഡു ശമ്പളവിതരണം ഉടന്‍ തുടങ്ങിയേക്കും.
Post Your Comments