എറണാകുളം: കെഎസ്ആർടിസിയിൽ ഓണത്തിനു മുൻപ് ശമ്പളം മുഴുവൻ നൽകണമെന്ന് നിർദ്ദേശം നൽകി ഹൈക്കോടതി. ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ജനങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ ആവശ്യമുളളത് കൊണ്ടാണ് ഇപ്പോഴും കെഎസ്ആർടിസി നിലനിൽക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ശമ്പളത്തിന്റെ ആദ്യ ഗഡു നൽകേണ്ടത് കെഎസ്ആർടിസിയാണ്. 30 കോടി സർക്കാരിൽ നിന്ന് ലഭിച്ചാൽ ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം മൊത്തം നൽകാൻ സാധിക്കും. കെഎസ്ആർടിസി ശമ്പള വിഷയം ഹൈക്കോടതി ഈ മാസം 21 ലേക്ക് മാറ്റി.
ജൂലൈ മാസത്തെ പെൻഷൻ ഉടൻ നൽകണമെന്നും കോടതി ഉത്തരവിട്ടു.
Post Your Comments