Latest NewsNewsIndia

21-ാം നൂറ്റാണ്ടിലേക്ക് രാജ്യത്തെ നയിച്ചതിൽ നിർണായക പങ്ക് വഹിച്ചത് അടൽ ബിഹാരി വാജ്‌പേയ് : ആദരവ് അർപ്പിച്ച് രാജ്യം

അടൽ ജിയുടെ പുണ്യ തിഥിയിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ത്യയിലെ 140 കോടി ജനങ്ങളോടൊപ്പം ഞാനും ചേരുന്നു

ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ആദ്യ പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്‌പേയിയുടെ ചരമവാർഷിക ദിനമായിരുന്നു ആഗസ്റ്റ് 16. ഭാരതീയ ജനതാ പാർട്ടിയെ അതിന്റെ അടിത്തറയ്ക്കപ്പുറം ജനകീയമാക്കുകയും ആറ് വർഷക്കാലം ഒരു കൂട്ടുകക്ഷി സർക്കാർ വിജയകരമായി നടത്തുകയും ചെയ്ത വ്യക്തിത്വമാണ് അടൽ ബിഹാരി വാജ്‌പേയ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യത്ത് പല പരിഷ്കാരങ്ങളും നടപ്പിലാക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തതിനെ ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

READ ALSO: വാട്സ്ആപ്പ് സ്റ്റിക്കറിലും എഐ എത്തുന്നു, പുതിയ ഫീച്ചർ ഉടൻ ലോഞ്ച് ചെയ്തേക്കും

‘അടൽ ജിയുടെ പുണ്യ തിഥിയിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ത്യയിലെ 140 കോടി ജനങ്ങളോടൊപ്പം ഞാനും ചേരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യക്ക് വലിയ നേട്ടമുണ്ടായി. നമ്മുടെ രാജ്യത്തിന്റെ പുരോഗതി ഉയർത്തുന്നതിലും, അതിനെ 21-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു’- മോദി സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.

പ്രസിഡന്റ് ദ്രൗപതി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ എന്നിവരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. മുൻ പ്രധാനമന്ത്രിയുടെ സ്മാരകമായ ‘സദൈവ് അടലിൽ’ നടന്ന പ്രാർത്ഥനാ യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button