KeralaMollywoodLatest NewsNewsEntertainment

ചോറ്റാനിക്കര അമ്മയുടെ അനു​ഗ്രഹമാണ് ഇതെല്ലാം: നടി നേഹ

തന്റെ അമ്മ തന്നെ ​ഗർഭിണി ആയിരിക്കുമ്പോഴാണ് പിതാവിനെ നഷ്ടപ്പെട്ടത്

കസബ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പഞ്ചാബി താരമാണ് നേഹ. തന്റെ ജീവിതത്തിലെ എല്ലാ സൗഭാ​ഗ്യങ്ങളും ചോറ്റാനിക്കര അമ്മ തന്നതാണെന്ന് നേഹ പറയുന്നു. തന്റെ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങൾക്കും അമ്മയോട് കടപ്പെട്ടിരിക്കുന്നുവെന്നും താരം പങ്കുവച്ചു.

read also: ചെരുപ്പിട്ട് പതാക ഉയര്‍ത്തി: നടി ശില്‍പ ഷെട്ടിയ്ക്ക് നേരെ വിമര്‍ശനം

‘തന്റെ അമ്മ തന്നെ ​ഗർഭിണി ആയിരിക്കുമ്പോഴാണ് പിതാവിനെ നഷ്ടപ്പെട്ടത്. അന്ന് മുതൽ ജീവിതം ദുരിതത്തിലായിരുന്നു. കന്നഡയിലും തെലുങ്കിലും തുളുവിലുമെല്ലാം ഏതാനും ചിത്രങ്ങളിൽ ചെയ്ത ശേഷമാണ് മലയാളത്തിലേക്ക് എത്തിയത്. അപ്രതീക്ഷിതമായി ഒരു തവണ കേരളത്തിലേക്ക് എത്തിയപ്പോൾ ചോറ്റാനിക്കര അമ്മയുടെ നടയിൽ പോയി തൊഴാൻ ഭാ​ഗ്യം ലഭിച്ചു. അന്ന് അമ്മയോട് പ്രാർഥിച്ചു, മലയാളത്തിൽഒരു വേഷം ചെയ്യാൻ സാധിക്കണേ എന്ന്. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കസബ സിനമയിൽ ജോയിൻ ചെയ്യാൻ വിളി വന്നു. ഇത് ചോറ്റാനിക്കര അമ്മയുടെ അനു​ഗ്രഹമായാണ് കാണുന്നത്. ജീവിതത്തിൽ എന്തെങ്കിലും ആയി തീരുവാൻ സാധിച്ചെങ്കിൽ അത് ചോറ്റാനിക്കര അമ്മയുടെ അനു​ഗ്രഹം കൊണ്ടാണ്. കേരളത്തിലെ ഒട്ടുമിക്ക എല്ലാ അമ്പലങ്ങളിലും പോകാൻ സാധിച്ചിട്ടുണ്ട്’- നേഹ സക്സേന ഒരു അഭിമുഖത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button