KeralaLatest NewsArticleNews

വിവർത്തനംകൊണ്ട് ‘കേരള വാല്മീകി’: വള്ളത്തോൾ നാരായണമേനോൻ

ആധുനിക മലയാള കവിത്രയത്തിൽ ശബ്ദ സുന്ദരനും, സർഗ്ഗാത്മകകൊണ്ട് അനുഗ്രഹിതനുമായിരുന്നു മഹാകവി

ആധുനിക കവിത്രയത്തിൽ ഉള്‍പ്പെട്ട മഹാകവിയായിരുന്നു വള്ളത്തോൾ നാരായണമേനോൻ. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ. ആധുനിക മലയാള കവിത്രയത്തിൽ ശബ്ദ സുന്ദരനും, സർഗ്ഗാത്മകകൊണ്ട് അനുഗ്രഹിതനുമായിരുന്നു മഹാകവി.

1878 ഒക്ടോബർ 16-ന് മലപ്പുറം ജില്ലയിലെ തിരൂരിൽ മംഗലം എന്ന ഗ്രാമത്തിലാണ് മഹാകവി വള്ളത്തോൾ’നാരായണ മേനോൻ ജനിച്ചത്. കടുങ്ങോട്ട് മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മകനായി ജനിച്ച വള്ളത്തോളിന് കുട്ടിക്കാലത്തു വലിയ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞില്ല. എന്നാൽ, സംസ്കൃതത്തിൽ അദ്ദേഹം നല്ലതുപോലെ പ്രാവീണ്യം നേടി. തുടർന്ന്, അദ്ദേഹം അഷ്ഠാംഗഹൃദയം പഠിച്ചു. ജീവിച്ചിരുന്ന കാലഘട്ടത്തിൽ മലയാള ഭാഷയ്ക്ക് തന്നാലാവുന്നതെന്തും നൽകി പ്രോത്സാഹിപ്പിച്ചു കൊണ്ടാണ് അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. മലയാളത്തിന്റെ ദേശീയകവിയായും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ചാലകശക്തിയായും അറിയപ്പെടുന്ന കവിയാണ് വള്ളത്തോൾ നാരായണമേനോൻ.

Read Also : മിത്ത് വിവാദത്തില്‍ നടത്തിയ നാമജപവുമായി ബന്ധപ്പെട്ട് എന്‍എസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാന്‍ നീക്കം

ഋതുവിലാസമാണ് അദ്ദേഹത്തിന്റെ ആദ്യ കൃതി.1907-ൽ വാല്മീകി രാമായണ പരിഭാഷ പൂർത്തിയാക്കിയതിനെ തുടർന്ന് അദ്ദേഹത്തിന് അസുഖം പിടിപെടുകയും ബധിരനാവുകയും ചെയ്തു. രോഗം പിടിപ്പെട്ട് ബധിരനായി തീർന്ന ശേഷം അദ്ദേഹം രചിച്ച ‘ബധിരവിലാപം’ എന്ന ഖണ്ഡകാവ്യം വളരെ പ്രസിദ്ധമാണ്. ബധിരവിലാപം എന്ന ഖണ്ഡകാവ്യം രചിച്ച് ഏതാണ്ട് നാലഞ്ച് വർഷം കഴിഞ്ഞാണ് അദ്ദേഹം തന്നെ മഹാകവിയായി അറിയപ്പെടാൻ ഇടയാക്കിയ ‘ചിത്രയോഗം’ എന്ന മഹാകാവ്യം പൂർത്തീകരിച്ചത്. ഇതിന്റെ പ്രസിദ്ധീകരണത്തോടെ വള്ളത്തോൾ മഹാകവിയായി അറിയപ്പെടാൻ തുടങ്ങി.

വിവർത്തകനെന്ന നിലയിലും വള്ളത്തോളിന്റെ സംഭാവനകൾ മഹത്താണ്. വാല്മീകിരാമായണത്തിന് പുറമെ അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം,’ മാർക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയവയും അദ്ദേഹം വിവർത്തനം ചെയ്തു. ഗാന്ധിജിയുടെ മരണത്തിൽ ദുഃഖിച്ചെഴുതിയ വിലാപകാവ്യം ‘ബാപ്പുജി’ – പ്രശസ്തമാണ്. വിവർത്തനംകൊണ്ട് ‘കേരള വാല്മീകി’യെന്നും കഥകളിയുടെ സമുദ്ധർത്താവ് എന്ന നിലയിൽ ‘കേരള ടാഗോർ’ എന്നും വള്ളത്തോൾ വിളിക്കപ്പെട്ടു.

Read Also : അടൂർ ​ഗോപാലകൃഷ്ണൻ:ഗാനനൃത്ത രംഗങ്ങളില്ലാത്ത സിനിമകൾ ചിന്തിക്കാനാവാത്ത കാലത്ത് ‘സ്വയംവരം‘ പ്രദർശനത്തിനെത്തിച്ച സംവിധായകൻ

കഥകളിയോട് അടങ്ങാത്ത കമ്പം വെച്ചു പുലർത്തിയ വള്ളത്തോൾ ഈ കലയെ പുനരുദ്ധരിക്കാൻ ചെയ്ത ശ്രമങ്ങൾ ഏറെയാണ്. 1930ൽ വള്ളത്തോൾ കുന്നംകുളത്ത് കഥകളി ‘വിദ്യാലയം സ്ഥാപിച്ചു. ഇതാണ് പിന്നീട് കേരളകലാമണ്ഡലമായത്. ആസ്ഥാനം പിന്നീട് ചെറുതുരുത്തിയായി.

1948-ൽ മദ്രാസ് സർക്കാർ ‘വള്ളത്തോളിനെ മലയാളത്തിന്റെ ആസ്ഥാന കവിയായി പ്രഖ്യാപിച്ചു. അഞ്ചുവർഷം അദ്ദേഹം ആ പദവിയിൽ തുടർന്നു. 1955ലാണ് മഹാകവിക്ക് പദ്മഭൂഷൺ ബഹുമതി ലഭിച്ചത്. സമസ്ത കേരള സാഹിത്യ പരിഷത്ത് അധ്യക്ഷൻ, കേരള സാഹിത്യ ‘അക്കാദമി ഉപാധ്യക്ഷൻ എന്നീ പദവികളും ‘വള്ളത്തോൾ വഹിച്ചിട്ടുണ്ട്. 1958 മാർച്ച് 13-ന് മലയാളത്തിന്റെ എന്നത്തേയും ആത്മാഭിമാനമായിരുന്ന മഹാകവി വള്ളത്തോൾ ഈ ലോകത്തോട് വിട പറഞ്ഞു.

Read Also : എൻട്രൻസ് കോച്ചിംഗ് ഹബ്ബായ കോട്ടയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു: ഈ മാസം നാലാമത്തെ മരണം

വള്ളത്തോളിന്റെ പ്രധാന കൃതികൾ

അച്ഛനും മകളും, അഭിവാദ്യം, ഇന്ത്യയുടെ കരച്ചിൽ, ഋതുവിലാസം, എന്റെ ഗുരുനാഥൻ, ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപം, ഓണപ്പുട, ഔഷധാഹരണം, കാവ്യാമൃതം, കൈരളീകടാക്ഷം, കൈരളീകന്ദളം, കൊച്ചുസീത, കോമള ശിശുക്കൾ, ചിത്രയോഗം അഥവാ താരാവലീ ചന്ദ്രസേനം, ദണ്ഡകാരണ്യം, ദിവാസ്വപ്നം, പത്മദളം, പരലോകം, ബധിരവിലാപം, ബന്ധനസ്ഥനായ അനിരുദ്ധൻ, ബാപ്പുജി, പശ്ചാത്താപം, രണ്ടക്ഷരം, രാക്ഷസകൃത്യം, വിലാസലതിക, വിഷുക്കണി, വീരശൃംഖല, ശരണമയ്യപ്പാ, ശിഷ്യനും മകനും, സാഹിത്യമഞ്ജരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button