KottayamLatest NewsKeralaNattuvarthaNews

സ്കൂ​ട്ട​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് അപകടം: പിഞ്ചുകുഞ്ഞടക്കം മൂ​ന്ന് പേർക്ക് പ​രി​ക്ക്

വാ​​ഴൂ​​ർ സ്വ​​ദേ​​ശി​​ക​​ളാ​​യ ലി​​സി ഫീ​​ലി​​പ്പോ​​സ് (58), ജ​​നു മോ​​ൾ (21), കൈ​​ക്കു​​ഞ്ഞ് എന്നിവർക്കാണ് പ​​രു​​ക്കേറ്റത്

പാ​​മ്പാ​​ടി: പാ​​മ്പാ​​ടി എം​​ജി​​എം ജം​​ഗ്ഷ​​നി​​ൽ സ്കൂ​ട്ട​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞടക്കം മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേറ്റു. വാ​​ഴൂ​​ർ സ്വ​​ദേ​​ശി​​ക​​ളാ​​യ ലി​​സി ഫീ​​ലി​​പ്പോ​​സ് (58), ജ​​നു മോ​​ൾ (21), കൈ​​ക്കു​​ഞ്ഞ് എന്നിവർക്കാണ് പ​​രു​​ക്കേറ്റത്. ഇ​​വ​​രെ ചേ​​ർ​​പ്പു​​ങ്ക​​ൽ മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.​

Read Also : ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാതെ ഖർഗെ, കണ്ണിനു സുഖമില്ലെന്ന് വിശദീകരണം, എഐസിസി ആസ്ഥാനത്ത് സജീവം

ഇ​​ന്ന​​ലെ രാ​​വി​​ലെ​യാ​യി​രു​ന്നു അ​​പ​​ക​​ടം നടന്നത്. വ​​ട്ടു​​ക​​ളം റോ​​ഡി​​ൽ ​​നി​​ന്ന് ഇ​​റ​​ങ്ങി വ​​ന്ന സ്കൂ​​ട്ട​​ർ കെ​​കെ റോ​​ഡി​​ൽ കൂ​​ടി വ​​ന്ന ഓ​​ട്ടോ​​റി​​ക്ഷ​​യു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ നി​​യ​​ന്ത്ര​​ണം​വി​​ട്ട ഓ​ട്ടോ​റി​ക്ഷ മ​​റി​​യു​​ക​​യാ​​യി​​രു​​ന്നെ​​ന്ന് ദൃ​​ക്സാ​​ക്ഷി​​ക​​ൾ പ​​റ​​ഞ്ഞു.

അപകടത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. വ​​ട്ടു​​ക​​ളം റോ​​ഡ് ദേ​​ശീ​​യ​പാ​​ത​​യു​​മാ​​യി ചേ​​രു​​ന്ന പാ​​മ്പാ​​ടി എം​​ജി​​എം ജം​​ഗ്‌​​ഷ​​നി​​ൽ വേ​​ഗ​ ക്ര​​മീ​​ക​​ര​​ണ സം​​വി​​ധാ​​ന​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ ഇ​​വി​​ടെ അ​​പ​​ക​​ടം നി​​ത്യ​​സം​​ഭ​​വ​​മാ​​യി​​ട്ടു​​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button