തിരുവനന്തപുരം: കേരള മാതൃകയിൽ എഐ ക്യാമറ സ്ഥാപിക്കാൻ മഹാരാഷ്ട്ര. ഇതിനായി മന്ത്രിതല ചർച്ച നടത്തുമെന്ന് മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുവാനായി മഹാരാഷ്ട്ര ട്രാൻസ്പോർട് കമ്മീഷണർ വിവേക് ഭീമാൻവർ ഐഎഎസ് തിരുവനന്തപുരത്തെത്തി. കേരള മാതൃകയിൽ എഐ ക്യാമറകൾ മഹാരാഷ്ട്രയിൽ സ്ഥാപിക്കാൻ മന്ത്രിതലത്തിൽ ചർച്ച നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എഐ ക്യാമറ ഡിസ്ട്രിക്ട് കൺട്രോൾ റൂം, സ്റ്റേറ്റ് കൺട്രോൾ റൂം എന്നിവ സന്ദർശിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. എ ഐ ക്യാമറ പദ്ധതി ഇന്ത്യക്ക് തന്നെ മാതൃകയായി മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ജൂൺ, ജുലൈ മാസങ്ങളിൽ എഐ ക്യാമറയെക്കുറിച്ച് പഠിക്കാൻ കേരളത്തിൽ വന്നിരുന്നു.
എഐ ക്യാമറകൾ സ്ഥാപിച്ചതോടെ കേരളത്തിൽ വാഹന അപകടങ്ങളും, അപകട മരണങ്ങളും ഗണ്യമായി കുറഞ്ഞതും മറ്റ് സംസ്ഥാനങ്ങൾ ഇതേ മാതൃകയിൽ എഐ ക്യാമറ സ്ഥാപിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതും എഐ ക്യാമറ പദ്ധതി വൻ വിജയമാണെന്നാണ് വ്യക്തമാകുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
Read Also: ഭർത്താവിനെ ചീവീടെന്നു വിളിച്ചു, അയല്‍വാസിയായ യുവതിക്കെതിരെ നിയമ നടപടിക്കൊരുങ്ങി സീമ ഹൈദര്‍
Post Your Comments