ഉപഭോക്താക്കൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കാണ് ഫെഡറൽ ബാങ്ക്. സാധാരണ പൗരന്മാർക്ക് പുറമേ, മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് നിരവധി സ്കീമുകൾ ഫെഡറൽ ബാങ്ക് അവതരിപ്പിക്കാറുണ്ട്. ഇത്തരം സ്കീമുകളിൽ ഉയർന്ന പലിശയാണ് വാഗ്ദാനം ചെയ്യാറുള്ളത്. ഇത്തവണ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് മുതിർന്ന പൗരന്മാരുടെ പേരിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയിരിക്കുകയാണ് ഫെഡറൽ ബാങ്ക്.
മുതിർന്ന പൗരന്മാരുടെ പേരിലുള്ള നിക്ഷേപങ്ങൾക്ക് നിലവിലുള്ള നിരക്കിനേക്കാൾ 77 ബേസിസ് പോയിന്റാണ് ഉയർത്തിയിരിക്കുന്നത്. പുതുക്കിയ പലിശ നിരക്കുകൾ അനുസരിച്ച്, 13 മാസം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 8.07 ശതമാനം പലിശയാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുക. അതേസമയം, ഈ കാലാവധിയിൽ സ്ഥിര നിക്ഷേപം നടത്തുന്ന സാധാരണ പൗരന്മാർക്ക് 7.30 ശതമാനം പലിശ ലഭിക്കും. ഓഗസ്റ്റ് 15 മുതൽ ഹ്രസ്വകാലത്തേക്ക് മാത്രമാണ് ഈ പലിശ നിരക്ക് ലഭിക്കുകയുള്ളൂ. നിലവിൽ, സേവിംഗ്സ് നിക്ഷേപത്തിന് 7.15 ശതമാനം പലിശ നിരക്ക് ലഭ്യമാണ്.
Also Read: ആറുകോടിയുടെ ആഡംബര റിസോർട്ട് സ്വന്തമാക്കി: മാത്യു കുഴൽനാടനെതിരെ നികുതി വെട്ടിപ്പ് ആരോപണവുമായി സിപിഎം
Post Your Comments