
മൂവാറ്റുപുഴ: സ്ത്രീകളെ കടന്നു പിടിച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ. മൂവാറ്റുപുഴ സ്റ്റേഷനിലെ രണ്ട് പോലീസുകാരെയാണ് രാമമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്. അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയവരോടാണ് പോലീസുകാർ അപമര്യാദയായി പെരുമാറിയത്. തുടർന്ന് പോലീസുകാരെ നാട്ടുകാർ തടഞ്ഞുവച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
Read Also: വിഭാഗീയ നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: മന്ത്രി വി എൻ വാസവൻ
ഈ രണ്ട് പോലീസുകാരും വെള്ളച്ചാട്ടം കാണാനെത്തിയിരുന്നു. ഇവർ മദ്യപിച്ച ശേഷമാണ് സ്ത്രീകളോട് മോശമായി പെരുമാറിയത്. ആദ്യം പോലീസിൽ പരാതി നൽകിയെങ്കിലും ഒത്തു തീർപ്പിനാണ് ശ്രമിച്ചത്. എന്നാൽ പെൺകുട്ടികൾ പരാതിയുമായി മുന്നോട്ട് പോയതോടെ കേസെടുക്കുകയായിരുന്നു. പിന്നീട് പോലീസുകാരെ മെഡിക്കൽ പരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Read Also: ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന കാര്യത്തിൽ ഈ രാജ്യം ഒന്നാം സ്ഥാനത്ത്
Post Your Comments