KottayamLatest NewsKeralaNattuvarthaNews

ആരെയും പ്രീണിപ്പിക്കാൻ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന രാഷ്ട്രീയം ബിജെപിക്കില്ല: അനിൽ ആന്റണി

കോട്ടയം: ബിജെപി ആരുടെയും വികാരം വ്രണപ്പെടുത്താറില്ലെന്നും അങ്ങനെയുള്ള രാഷ്‌ട്രീയം ഇവിടെ വളരാൻ അനുവദിക്കില്ലെന്നും ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. എഎം ഷംസീർ ലോകത്തിലെ കോടിക്കണക്കിന് ഹിന്ദുമത വിശ്വാസികളുടെ ആരാധ്യനായ ഭഗവാൻ ഗണേഷ്ജിയെ അവഹേളിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അത്തരമൊരു പ്രസ്താവനയെ അപലപിക്കുന്നതിനു പകരം പിന്തുണയ്‌ക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

‘ബിജെപി ആരുടെയും വികാരം വ്രണപ്പെടുത്താറില്ല. ഷംസീർ ലോകത്തെ കോടിക്കണക്കിന് ഹിന്ദുമതവിശ്വാസികളുടെ ആരാധ്യനായ ഭഗവാൻ ഗണേഷ് ജിയെ അവഹേളിച്ചു. അതു കഴിഞ്ഞ് അതിനെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയോട് ചോദിച്ചപ്പോൾ, അത്തരമൊരു പ്രസ്താവനയെ അപലപിക്കുന്നതിനു പകരം പിന്തുണയ്‌ക്കുകയാണ് അദ്ദേഹം ചെയ്തത്. ആരെയും പ്രീണിപ്പിക്കാൻ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന രാഷ്ട്രീയം ബിജെപിക്കില്ല. അങ്ങനെയുള്ള രാഷ്‌ട്രീയം ഇവിടെ വളരാൻ അനുവദിക്കില്ല,’ അനിൽ ആന്റണി വ്യക്തമാക്കി.

കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഇനി കൂടുതൽ വിളകൾ കൂടി, ഈ മാസം 31 വരെ രജിസ്റ്റർ ചെയ്യാം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്‌ചപ്പാടുകൾ ചർച്ചയാകുമെന്നും കേരളത്തിലും നരേന്ദ്ര മോദിയുടെ വീക്ഷണങ്ങൾ പ്രവർത്തികമാക്കാനാകുമെന്നും അനിൽ ആന്റണി പറഞ്ഞു. കേരളം ഒരുപാട് മുന്നോട്ട് പോകാനുണ്ട്. അതിനായി ബിജെപി അധികാരത്തിലെത്തണം. കേരളത്തിലെ യുഡിഎഫും എൽഡിഎഫും പല രീതിയിൽ നിരവധി വർഷങ്ങളായി ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവരെ തെറ്റിധരിപ്പിച്ചു. എന്നാലിന്ന് എന്താണ് ബിജെപിയെന്ന് തിരിച്ചറിഞ്ഞ് എല്ലാവിഭാഗങ്ങളും ബിജെപിയോട് അടുക്കുന്നുണ്ട്,’ അനിൽ ആന്റണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button