KottayamLatest NewsKeralaNattuvarthaNews

ബൈ​ക്കി​ടി​ച്ച് വ്യാ​പാ​രിക്ക് ദാരുണാന്ത്യം

ചെ​ങ്ങ​ളം മാ​സ്റ്റേ​ഴ്സ് വി​ല്ല​യി​ൽ കു​ന്ന​ത്തി​ൽ അ​ജു തോ​മ​സ് (49) ആ​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: ഒ​ള​ശ​യി​ൽ ബൈ​ക്കി​ടി​ച്ച് വ്യാ​പാ​രി മ​രി​ച്ചു. ചെ​ങ്ങ​ള​ത്ത് ഡെ​യി​ലി ഫ്ര​ഷ് ചി​ക്ക​ൻ ആ​ൻ​ഡ് മീ​റ്റ് സ്റ്റോ​ർ ന​ട​ത്തു​ക​യാ​യി​രു​ന്ന ചെ​ങ്ങ​ളം മാ​സ്റ്റേ​ഴ്സ് വി​ല്ല​യി​ൽ കു​ന്ന​ത്തി​ൽ അ​ജു തോ​മ​സ് (49) ആ​ണ് മ​രി​ച്ച​ത്.

Read Also : സുരക്ഷാ പരിശോധനയ്ക്കായി ഇനി ക്യൂ നിൽക്കേണ്ട! ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി കൊച്ചി വിമാനത്താവളത്തിലും എത്തുന്നു

ഇ​ന്നലെ രാ​ത്രി 7.30-ന് ​ഒ​ള​ശ സി​എം​എ​സ് ഹൈ​സ്കൂ​ളി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം നടന്ന​ത്. ക​ട അ​ട​ച്ച​ശേ​ഷം റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ൾ ബൈ​ക്ക് വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് യാ​ത്രക്കാര​നും അ​ജു​വും തെ​റി​ച്ചു​പോ​യി. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ പ​രി​പ്പ് സ്വ​ദേ​ശി​യാ​യ ബൈ​ക്ക് യാ​ത്രക്കാര​നെ ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പി​ന്നീ​ടാ​ണ് തെ​റി​ച്ചു​വീ​ണ അ​ജു​വി​നെ കാ​ണു​ന്ന​തും തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തും. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

പ്രി​യ​യാ​ണ് അ​ജു​വി​ന്‍റെ ഭാ​ര്യ. നാ​ല് പെ​ൺ​മ​ക്ക​ളു​ണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button