
കോട്ടയം: ഒളശയിൽ ബൈക്കിടിച്ച് വ്യാപാരി മരിച്ചു. ചെങ്ങളത്ത് ഡെയിലി ഫ്രഷ് ചിക്കൻ ആൻഡ് മീറ്റ് സ്റ്റോർ നടത്തുകയായിരുന്ന ചെങ്ങളം മാസ്റ്റേഴ്സ് വില്ലയിൽ കുന്നത്തിൽ അജു തോമസ് (49) ആണ് മരിച്ചത്.
ഇന്നലെ രാത്രി 7.30-ന് ഒളശ സിഎംഎസ് ഹൈസ്കൂളിനു സമീപമാണ് അപകടം നടന്നത്. കട അടച്ചശേഷം റോഡിലേക്ക് ഇറങ്ങിയപ്പോൾ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരനും അജുവും തെറിച്ചുപോയി. ഓടിക്കൂടിയ നാട്ടുകാർ പരിപ്പ് സ്വദേശിയായ ബൈക്ക് യാത്രക്കാരനെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പിന്നീടാണ് തെറിച്ചുവീണ അജുവിനെ കാണുന്നതും തുടർന്നു ആശുപത്രിയിലെത്തിച്ചതും. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പ്രിയയാണ് അജുവിന്റെ ഭാര്യ. നാല് പെൺമക്കളുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Post Your Comments