Latest NewsIndiaNews

രാജസ്ഥാനില്‍ ക്ഷേത്രപൂജാരി കൊല്ലപ്പെട്ട നിലയില്‍; വായും കൈകാലുകളും ബന്ധിച്ച് മൃതദേഹം

ജയ്പൂര്‍: രാജസ്ഥാനില്‍ ക്ഷേത്രപൂജാരിയെ കൊല്ലപ്പെട്ട നിലയിൽ. മോഹന്‍ ദാസ് എന്ന 72 കാരനെയാണ് അതിക്രൂരമായ നിലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റാസല്‍ ഗ്രാമത്തിലാണ് സംഭവം. അദ്ദേഹം താമസിക്കുന്ന മുറിയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. വികൃതമായ രീതിയിലാണ് പോലീസ് എത്തുമ്പോൾ മൃതദേഹം കിടന്നിരുന്നത്. മൃതശരീരത്തിന്റെ വായും കൈകാലുകളും ബന്ധിച്ച നിലയിലായിരുന്നു.

കഴിഞ്ഞ 15 വര്‍ഷമായി റാസല്‍ ഗ്രാമത്തില്‍ താമസിച്ചു വരികയായിരുന്നു മോഹന്‍ ദാസ്. ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി അത്താഴം കഴിച്ച് പൂജാരി ഉറങ്ങാന്‍ പോയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് സമീപത്തുള്ള ചില ഗ്രാമവാസികളുമായി ഇദ്ദേഹം സംസാരിച്ചിരുന്നു. എന്നാൽ, ഇതിനുശേഷം ആരാണ് അദ്ദേഹത്തെ ക്രൂരമായ രീതിയിൽ കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ല.

കൈയും കാലും വായും കെട്ടിയിരിക്കുന്നതിനാൽ കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. അദ്ദേഹത്തിന്റെ കുടുംബം അതേ ഗ്രാമത്തില്‍ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്. ഫോറന്‍സിക്, ക്രൈം, ഡോഗ് സ്‌ക്വാഡ് എന്നിവ സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button