![](/wp-content/uploads/2023/07/police.jpg)
ആലപ്പുഴ: യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പാട് സ്വദേശി ബിബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആലപ്പുഴ ചെന്നിത്തല പറയങ്കേരി കടവിന് സമീപത്തായിട്ടായിരുന്നു മൃതദേഹം കിടന്നിരുന്നത്. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് സമീപത്തെ ആറ്റിൽ നിന്നും ലഭിച്ചു.
Read Also: പത്താന്‍കോട്ട് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വധിച്ചു
ബിബിന്റെ ബൈക്ക് സമീപത്തെ മൈൽക്കുറ്റിയിലും പോസ്റ്റിലും ഇടിച്ചതിന്റെ ലക്ഷണങ്ങൾ ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. റോഡരികിൽ ഇറക്കിയിട്ടിരിക്കുന്ന വൈദ്യുത പോസ്റ്റുകൾക്ക് സമീപത്തായാണ് മൃതദേഹം കിടന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
Post Your Comments