ന്യൂഡല്‍ഹി : സൈനികര്‍ക്കായി അതിശക്തമായ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഒരുക്കി ഡല്‍ഹി ഐഐടി. ലോകമെമ്പാടും ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ ജാക്കറ്റ്. ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന് ഒരേസമയം 6 സ്നിപ്പര്‍ ഷോട്ടുകള്‍ നേരിടാനുള്ള കഴിവുണ്ട് . സ്നിപ്പര്‍ ഗണ്‍ ഉപയോഗിച്ച് ആരെങ്കിലും ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന് നേരെ വെടിയുതിര്‍ത്താല്‍, 6 ബുള്ളറ്റുകള്‍ വരെ ഈ ജാക്കറ്റ് തടയും .
Read Also: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് ഭീകരർ പിടിയിൽ
ലോകത്തെ ഏത് സൈന്യവും ഇപ്പോള്‍ ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്ക് മൂന്ന് സ്നൈപ്പര്‍ ഷോട്ടുകള്‍ മാത്രമേ നേരിടാന്‍ കഴിയൂ. അത് യുഎസ് ആര്‍മിയുടെയോ ചൈനയുടെയോ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണെങ്കില്‍ പോലും അവയ്ക്കും മൂന്ന് സ്നിപ്പര്‍ ഷോട്ടുകളെ മാത്രമേ പ്രതിരോധിക്കാനാകൂ . എങ്കിലും, 8 ബുള്ളറ്റുകള്‍ തൊടുത്തുവിട്ടാലും, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പൂര്‍ണ്ണമായും സുരക്ഷിതമായി തുടരുമെന്ന് പരിശോധനയില്‍ വ്യക്തമായതായി ഐഐടി വൃത്തങ്ങള്‍ വ്യക്തമാക്കി .
ലോകമെമ്പാടും ഇപ്പോള്‍ ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളേക്കാള്‍ രണ്ടര കിലോ കുറവാണ് ഈ ജാക്കറ്റിന്റെ ഭാരം. ഡല്‍ഹി ഐഐടിയിലെ പ്രൊഫസര്‍ നരേഷ് ഭട്‌നാഗര്‍ ആണ് ഈ ജാക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.
Post Your Comments