KeralaLatest News

ഷോക്കടിപ്പിക്കാൻ വൈദ്യുതി ബില്ല് : സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വർധനവുണ്ടാകുമെന്ന് മന്ത്രി കെ കൃഷ്‌ണകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വർധനവുണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി ക്ഷാമം രൂക്ഷമാണെന്നും പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ ബോർഡിന് നിർദേശം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതോടെ സ്വാഭാവികമായും നിരക്ക് കൂട്ടേണ്ടിവരുമെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്.

പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ രണ്ട് മാസം മുൻപേ ബോർഡിന് നിർദേശം കൊടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ കരാർ ഉണ്ടാക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതോടെ കൂട്ടേണ്ടിവരുന്ന വൈദ്യുത നിരക്കിന് കേന്ദ്രം അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തവണ വലിയ തോതിൽ മഴ കുറഞ്ഞതും വൈദ്യുതി ലഭ്യതയ്ക്ക് വെല്ലുവിളിയായി.

ഭൂതത്താൻകെട്ട് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പണി വേഗത്തിലാക്കാൻ വേണ്ടിയുളള നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതി വൈകിയതുമൂലമുളള നഷ്ടം എത്രയെന്ന് കണക്കാക്കാൻ ബോർഡിനോട് നിർദേശിച്ചിട്ടുണ്ടെന്നും ഒരു വർഷത്തിനകം പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button