കോട്ടയം: എൻഎസ്എസ് എന്നും കോൺഗ്രസിനൊപ്പമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സമദൂരം എന്നുവെച്ചാൽ കോൺഗ്രസിന് അനുകൂലമെന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതുപ്പള്ളിയിൽ പൂർണ്ണ ശുഭാപ്തി വിശ്വാസമുണ്ടെന്നും ജനങ്ങളുടെ പൾസ് കോൺഗ്രസ് തൊട്ടറിഞ്ഞതാണെന്നും സുധാകരൻ അറിയിച്ചു.
എൻഎസ്എസിന്റെ വോട്ട് കിട്ടില്ലെന്ന് സിപിഎമ്മിന് തന്നെ അറിയാം. ഉമ്മൻചാണ്ടിയുടെ കഥ പറഞ്ഞാൽ സിപിഎമ്മിന് എന്താണ് വേവലാതിയെന്നും അദ്ദേഹം ചോദിക്കുന്നു. മരിച്ചിട്ടും ഉമ്മൻചാണ്ടിയുടെ പേരിനെയും ഓർമ്മകളെയും ഭയപ്പെടുന്ന ഭീരുക്കളാണ് സിപിഎം. സർക്കാരിന്റെ കെടുകാര്യസ്ഥത വിലയിരുത്തപ്പെടും. ഇടതുപക്ഷത്തിനെതിരായ പൊതുയുദ്ധമായി തെരഞ്ഞെടുപ്പ് മാറരുതെന്ന് സിപിഎമ്മിന് നിർബന്ധമുണ്ട്. തെരഞ്ഞെടുപ്പ് പുതുപ്പള്ളിയിൽ ഒതുക്കി നിർത്താനാണ് സിപിഎം തന്ത്രമെന്നും എന്നാൽ, ആ തന്ത്രം പൊളിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Leave a Comment