KeralaLatest NewsNews

മാസപ്പടി വിവാദം, വെള്ളം തൊടാതെ വിഴുങ്ങി സിപിഎം: ആരോപണങ്ങളെ നേരിടാനൊരുങ്ങി നേതാക്കള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി വിവാദം അവഗണിച്ച് നേരിടാനൊരുങ്ങി സിപിഎം. വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നാണ് പാര്‍ട്ടിയിലെ ധാരണ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറിയതും ഈ തീരുമാനത്തെ തുടര്‍ന്നാണ്. സംസ്ഥാന സമിതിയിലും മുഖ്യമന്ത്രി വിവാദത്തെ കുറിച്ച് വിശദീകരിച്ചിട്ടില്ല.

Read Also: ജെയ്ക്കിന്റെ എന്‍എസ്എസ് ആസ്ഥാന സന്ദര്‍ശനത്തില്‍ പ്രതികരിച്ച് എം.വി ഗോവിന്ദന്‍

കൈപ്പറ്റിയ കാശിന്റെ വിശദാംശങ്ങള്‍ രേഖകള്‍ സഹിതം പുറത്ത് വന്നിട്ടും മാസപ്പടിയില്‍ അഴിമതിയില്ലെന്ന നിലപാടിലാണ് സിപിഎം. കേന്ദ്രകമ്മിറ്റി യോഗങ്ങളുടെ റിപ്പോര്‍ട്ടിംഗിനൊപ്പം രാഷ്ട്രീയ സ്ഥിതിയും സമീപകാല വിവാദങ്ങളും ചര്‍ച്ചയാകുമെന്ന് കരുതിയ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ശേഷമാണ് എം.വി ഗോവിന്ദന്‍ ഇന്ന് മാധ്യമങ്ങളെ കണ്ടത്. എകെജി സെന്ററില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളെ  കുറിച്ചും പുതുപ്പള്ളി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ചും ഗോവിന്ദന്‍ വിശദമായി സംസാരിച്ചു. ചോദ്യം മാസപ്പടിയിലെത്തിയപ്പോള്‍ എല്ലാം പറഞ്ഞ് കഴിഞ്ഞെന്നും ഇനിയൊന്നും പറയാനില്ലെന്നും നിലപാടെടുത്ത് ഗോവിന്ദന്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button