Latest NewsKeralaNews

വലിയതുറ മിനി ഫിഷിംഗ് ഹാർബർ/ ഫിഷ് ലാൻഡിംഗ് സെന്റർ പദ്ധതി: കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കൃഷ്ണകുമാർ

ന്യൂഡൽഹി: കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീരോൽപാദന വകുപ്പ് മന്ത്രി പർഷോത്തം രൂപാലയെ സന്ദർശിച്ച് ബിജെപി നേതാവ് കൃഷ്ണകുമാർ. വലിയതുറ മിനി ഫിഷിംഗ് ഹാർബർ/ഫിഷ് ലാൻഡിംഗ് സെന്റർ പദ്ധതി എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Read Also: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് ഭീകരർ പിടിയിൽ

മുടങ്ങി കിടന്ന വലിയതുറ പദ്ധതി പുനർജീവിപ്പിക്കാൻ പ്രധാനമന്ത്രിയെ കണ്ടു കാര്യങ്ങൾ അവതരിപ്പിച്ച കൃഷ്ണകുമാറിന്റെ സേവനങ്ങളെ തദ്ദവസരത്തിൽ മന്ത്രി രൂപാല പ്രകീർത്തിച്ചു. വിഴിഞ്ഞം മുതൽ പൂവാർ വരെയുള്ള മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് ഒരു ശാശ്വത പരിഹാരമെന്ന നിലയിൽ വലിയതുറ മിനി ഫിഷിംഗ് ഹാർബർ / ഫിഷ് ലാൻഡിംഗ് സെന്റർ പദ്ധതി മുൻഗണന ക്രമത്തിൽ നടപ്പിലാക്കണമെന്ന് കൃഷ്ണകുമാർ മന്ത്രിയോട് അഭ്യർത്ഥിച്ചു.

2016 ൽ പദ്ധതിക്ക് CRZ ക്ലിയറൻസ് ലഭിച്ചെങ്കിലും പദ്ധതി യാഥാർത്ഥ്യമാക്കുന്ന രീതിയിലുള്ള പ്രവർത്തങ്ങളൊന്നും തന്നെ പിന്നീടുണ്ടായില്ല. സംസ്ഥാന സർക്കാരിന്റെ ഉദാസീനത വലിയതുറ പദ്ധതി നടത്തിപ്പിന് വിഘാതമായി നിൽക്കുന്ന സാഹചര്യത്തിലാണ് 2021 ൽ കൃഷ്ണകുമാർ പ്രധാനമന്ത്രിയെ നേരിട്ടു കണ്ടു ഇതുമായി ബന്ധപ്പെട്ടു നിവേദനം നൽകുന്നതും. അതേത്തുടർന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം വലിയതുറയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ രണ്ടു കേന്ദ്ര മന്ത്രിമാർ എത്തുകയും ബന്ധപ്പെട്ട വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഈ ശ്രമങ്ങളുടെ തുടർച്ചയായി ഫിഷറീസ് സഹമന്ത്രി എൽ മുരുകൻ വലിയതുറ സന്ദർശിക്കുകയും പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹവുമായും മറ്റ് ബന്ധപ്പെട്ടവരുമായും ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തു.

സംസ്ഥാന സർക്കാർ സ്ഥലമെടുപ്പ് പൂർത്തിയാക്കിയാലുടൻ വലിയതുറയിൽ മിനി ഫിഷിംഗ് ഹാർബർ / ഫിഷ് ലാൻഡിംഗ് സെന്ററിന്റെ നിർമ്മാണം നടത്താനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് മന്ത്രി കൃഷ്ണകുമാറിനെ അറിയിച്ചു.

Read Also: ഡോക്ടറുടെ നേതൃത്വത്തിൽ നഴ്‍സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി: മുപ്പതുകാരിയുടെ മൃതദേഹം കണ്ടെത്തിയത് ആംബുലൻസിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button