ErnakulamLatest NewsKeralaNattuvarthaNews

അ​മി​ത​വേ​ഗ​ത, സ്കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം: രണ്ടുപേർക്ക് പരിക്ക്

സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ ഇ​ല​ഞ്ഞി ചി​റ​കു​ന്നേ​ൽ കെ.​വി.​ബാ​ബു (55) ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന മോ​നി​പ്പി​ള്ളി ഇ​ടു​ക്കു​ന്നേ​ൽ ആ​ൽ​ബി​ൻ സാ​ജു (23) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

കൂ​ത്താ​ട്ടു​കു​ളം: സ്കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേറ്റു. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ ഇ​ല​ഞ്ഞി ചി​റ​കു​ന്നേ​ൽ കെ.​വി.​ബാ​ബു (55) ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന മോ​നി​പ്പി​ള്ളി ഇ​ടു​ക്കു​ന്നേ​ൽ ആ​ൽ​ബി​ൻ സാ​ജു (23) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ഡോക്ടറുടെ നേതൃത്വത്തിൽ നഴ്‍സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി: മുപ്പതുകാരിയുടെ മൃതദേഹം കണ്ടെത്തിയത് ആംബുലൻസിൽ

കൂ​ത്താ​ട്ടു​കു​ളം ന​ട​ക്കാ​വ് ഹൈ​വേ​യി​ൽ ഇ​ട​യാ​ർ ക​വ​ല​യ്ക്ക് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഇ​ട​യാ​ർ ക​വ​ല​യ്ക്ക് സ​മീ​പം വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച സ്പീ​ഡ് ബ്രേ​ക്ക​റു​ക​ളു​ടെ സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ കേക്ക് നി​ർ​മാ​ണ സ്ഥാ​പ​ന​ത്തി​ൽ നി​ന്നു കേ​ക്ക് ഡെ​ലി​വ​റി​ക്കാ​യി പോ​യ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പ​രി​ക്കേ​റ്റ​വ​രെ കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെന്നാണ് ലഭിക്കുന്ന വിവരം. ബൈ​ക്കി​ന്‍റെ അ​മി​ത​വേ​ഗ​ത​യാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button