
ചണ്ഡീഗഡ്: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് ഭീകരവാദികളെ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ നിന്ന് മൂന്ന് പിസ്റ്റളുകൾ പിടിച്ചെടുത്തതായി പോലീസ് . കാനഡ ആസ്ഥാനമായുള്ള ഭീകരൻ ലഖ്ബീർ സിങ്ങിന്റെ പ്രധാന സഹായി ചെക്ക് റിപ്പബ്ലിക് ആസ്ഥാനമായുള്ള ഗുർദേവ് സിങ്ങിന്റെ കൂട്ടാളികളാണ് പിടിയിലായതെന്ന് സംസ്ഥാന പോലീസ് മേധാവി ഗൗരവ് യാദവ് വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തിൽ, പഞ്ചാബിൽ കൊലപാതകം ലക്ഷ്യമിട്ടുള്ള നിരവധി ഗൂഢാലോചനകളെക്കുറിച്ച് പിടിയിലായവരിൽ നിന്ന് വിവരം ലഭിച്ചതായി ഗൗരവ് യാദവ് പറഞ്ഞു. പഞ്ചാബിലെ സമാധാനവും ഐക്യവും തകർക്കാനുള്ള ഗൂഢാലോചന പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും യാദവ് വ്യക്തമാക്കി.
Post Your Comments