തിരുവനന്തപുരം: കോൺഗ്രസ് പ്രാദേശിക നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു. തിരുവനന്തപുരത്ത് കാഞ്ഞിരംകുളം സ്വദേശി സാം ജെ വൽസലമാണ് മരിച്ചത്. കുടുംബവഴക്കിനെ തുടർന്നാണ് ഇദ്ദേഹത്തിന് അടിയേറ്റത്. ഇന്നലെയാണ് സാം ജെ വൽസലാമിന് ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേറ്റത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കാഞ്ഞിരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. കർഷക കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിസന്റായിരുന്നു സാം ജെ വൽസലാം.
Read Also: ഇന്ത്യയുടെ ചാന്ദ്രയാന് പിന്നാലെ റഷ്യയുടെ ലൂണാറും ചന്ദ്രനിലേയ്ക്ക് കുതിച്ചുയര്‍ന്നു, ഉറ്റുനോക്കി ലോകം
Post Your Comments