ThiruvananthapuramLatest NewsKeralaNattuvarthaNews

വ്യാ​ജ ഇ​ന്ത്യ​ന്‍ പാ​സ്‌​പോ​ര്‍​ട്ടു​മാ​യെത്തി: ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി അറസ്റ്റിൽ

ബാ​ര്‍​തു​ര ചി​ത്ത​ഹോം​ഗ് സ്വ​ദേ​ശി ആ​പ്പി​ല്‍ ബ​റു​ബ (24) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്

പേ​രൂ​ർ​ക്ക​ട: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യാ​ജ ഇ​ന്ത്യ​ന്‍ പാ​സ്‌​പോ​ര്‍​ട്ടു​മാ​യി എ​ത്തി​യ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ പൊലീസ് പിടിയിൽ. ബാ​ര്‍​തു​ര ചി​ത്ത​ഹോം​ഗ് സ്വ​ദേ​ശി ആ​പ്പി​ല്‍ ബ​റു​ബ (24) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. വ​ലി​യ​തു​റ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ജെയ്ക് സി തോമസ് എന്‍എസ്എസ് ആസ്ഥാനത്ത്, സുകുമാരന്‍ നായരെ കണ്ട് പിന്തുണ തേടി

വെ​ള​ളി​യാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടു​കൂ​ടിയാണ് സംഭവം. സ​ന്തോ​ഷ് റോ​യി എ​ന്ന വ്യാ​ജ പേ​രി​ല്‍ ഇ​ന്ത്യ​ന്‍ പാ​സ്‌​പോ​ര്‍​ട്ടും രേ​ഖ​ക​ളും നി​ര്‍​മി​ച്ച് ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി ശ്രീ​ല​ങ്ക​യി​ലേ​യ്ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്ക​വെ എ​മി​ഗ്രേ​ഷ​ന്‍ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ച് വ​ലി​യ​തു​റ പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യിരുന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button