ഇത്തവണ മലയാളികൾക്ക് ഓണസമ്മാനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. കേരളത്തിലൂടെ സർവീസ് നടത്തുന്ന 15 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകളാണ് ഇക്കുറി അനുവദിച്ചിരിക്കുന്നത്. മലബാറിൽ 9 സ്റ്റേഷനുകളിലാണ് പുതുതായി സ്റ്റോപ്പ് ഉള്ളത്. ഓഗസ്റ്റ് 15 മുതൽ പുതുതായി അനുവദിച്ച സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുന്നതാണ്. റെയിൽവേ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, രണ്ട് ദീർഘദൂര ട്രെയിനുകൾക്ക് കാസർഗോഡ് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിന് പുതുതായി തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് 18 മുതൽ തിരൂരിൽ മാവേലി എക്സ്പ്രസ് നിർത്തുന്നതാണ്. അതേസമയം, മലബാർ എക്സ്പ്രസ് ഓഗസ്റ്റ് 16 മുതൽ ചാലക്കുടി, കുറ്റിപ്പുറം എന്നീ സ്റ്റേഷനുകളിൽ നിർത്തും. ഓഗസ്റ്റ് 15 മുതൽ തിരുവനന്തപുരം മംഗളൂരു എക്സ്പ്രസിന് ഏഴിമലയിൽ നിർത്തുന്നതാണ്. ഇത്തവണ ദാദർ- തിരുനെൽവേലി-ദാദർ ഹംസഫർ, തിരുനെൽവേലി-ഗാന്ധിധാം ഹംസഫർ എന്നീ ദീർഘദൂര ട്രെയിനുകളാണ് കാസർഗോഡ് നിർത്തുക. ഓഗസ്റ്റ് 15 മുതൽ ഏറനാട് എക്സ്പ്രസ് പഴയങ്ങാടിയിലും, കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസ് പരപ്പനങ്ങാടിയിലും നിർത്തും.
Also Read: പനി ബാധിച്ച് ചികിത്സക്കെത്തിയ കുട്ടിയ്ക്ക് പേ വിഷബാധയ്ക്കുള്ള കുത്തി വയ്പ് നൽകിയതായി പരാതി
Post Your Comments