Latest NewsKeralaNews

എന്തിന് ജനങ്ങളെ കബളിപ്പിക്കണം: ഇന്ത്യ മുന്നണിയ്ക്ക് പുതുപ്പള്ളിയിൽ ഒരു സ്ഥാനാർത്ഥി പോരേയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: പുതുപ്പള്ളിയിൽ എൽഡിഎഫും, യുഡിഎഫും രണ്ടായി മത്സരിയ്ക്കുന്നതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തട്ടിപ്പുകാർ ചേർന്ന ഇന്ത്യ മുന്നണിയ്ക്ക് പുതുപ്പള്ളിയിൽ ഒരു സ്ഥാനാർത്ഥി പോരേയെന്ന് അദ്ദേഹം ചോദിക്കുന്നു.

Read Also: ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തി: മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം

എല്ലാ കാര്യങ്ങളിലും യുഡിഎഫിനും, എൽഡിഎഫിനും ഒരേ നിലപാടാണ്. ഗണപതി നിന്ദയുടെ കാര്യത്തിലും മാസപ്പടി വാങ്ങിയതിലും ബിജെപിയെ എതിർക്കുന്നതിലുമെല്ലാം ഇവർ രണ്ട് കൂട്ടരും ഒരേ നിലപാടാണ് സ്വീകരിച്ച് വരുന്നത്. എങ്കിൽപ്പിന്നെ ഇരുമുന്നണികൾക്കും പുതുപ്പള്ളിയിൽ ഒരാളെ നിർത്തിയാൽ പോരേയെന്നും, എന്തിനാണ് ജനങ്ങളെ കബളിപ്പിക്കുന്നതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

Read Also: മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിൽ ചുവടുറപ്പിക്കാൻ സിട്രോൺ സി5 എയർക്രോസ് വിപണിയിലേക്ക്, സവിശേഷതകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button