തൃശൂർ: ഉമ്മൻ ചാണ്ടിയെ വീഴ്ത്താൻ ശ്രമിച്ചത് അദ്ദേഹത്തിന്റെ പാർട്ടിക്കാർ തന്നെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തങ്ങൾ സരിത എംഎൽഎമാരല്ല, ഹരിത എംഎൽഎമാരാണെന്ന് പറഞ്ഞത് വിഡി സതീശനും കമ്പനിയുമാണെന്ന് തൃശ്ശൂരിൽ സംസ്ഥാന ഭാരവാഹി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഏറ്റവും പിന്നാക്ക മണ്ഡലങ്ങളിലൊന്നാണ് പുതുപ്പള്ളി. അത് മറയ്ക്കാനാണ് ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കാൻ ശ്രമിക്കുന്നത്. ദേശീയതലത്തിൽ ഒറ്റമുന്നണിയായ കോൺഗ്രസും സിപിഎമ്മും ഇവിടെ പരസ്പരം മത്സരിക്കുന്നത് എങ്ങനെയാണ്. പുതുപ്പള്ളിയിലെ ജനങ്ങളെ വഞ്ചിക്കുകയാണ് ഐൻഡിഎഐ മുന്നണി. ഇവർക്ക് ഒരു മുന്നണിയായി മത്സരിച്ചാൽ പോരെയെന്ന് അദ്ദേഹം ചോദിക്കുന്നു.
കരിമണൽ ഖനന വ്യവസായിയുടെ മാസപ്പടി വാങ്ങുന്നവരായി കേരളത്തിലെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ മാറി. പിണറായി വിജയന്റെയും മകളുടെയും പേര് ലിസ്റ്റിൽ ഉണ്ട്. അതുപോലെ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നീ പ്രമുഖ പ്രതിപക്ഷ നേതാക്കളും മാസപ്പടി ലിസ്റ്റിലുണ്ട്. വലിയ അഴിമതിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments