KeralaLatest NewsIndiaNews

വീണ വിജയന്‍റെ കമ്പനിയ്ക്ക് സിപിഎം സര്‍ട്ടിഫിക്കറ്റ് നൽകുന്നത് എന്തടിസ്ഥാനത്തിൽ: വിമർശനവുമായി വി മുരളീധരൻ

ഡൽഹി: വീണ വിജയൻറെ മാസപ്പടി ആരോപണത്തെ പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. വീണ വിജയന്‍റെ കമ്പനി സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സര്‍ട്ടിഫിക്കറ്റ് നൽകുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. നേരത്തെ കോടിയേരി ബാലകൃഷ്ണൻ്റെ മകനെതിരെ ആരോപണം വന്നപ്പോള്‍ പാര്‍ട്ടിയുമായി അതിന് ബന്ധമില്ലെന്നായിരുന്നു സിപിഎം നൽകിയ വിശദീകരണമെന്നും വി മുരളീധരൻ ചൂണ്ടിക്കാണിച്ചു.

‘പിണറായി വിജയൻ്റെ മകളെ എന്നാണ് സംസ്ഥാന സമിതിയിൽ എടുത്തത്. വീണയുടെ കമ്പനിക്കെതിരെ കണ്ടെത്തൽ ഉണ്ടായപ്പോൾ സിപിഎമ്മിന്‍റെ സ്വന്തം കമ്പനിയെന്നത് പോലെയാണ് വിശദീകരണം. നികുതി വെട്ടിപ്പിൽ പിഴയടച്ച കമ്പനിയെ വെളുപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കരിമണല്‍ കമ്പനിക്ക് സേവനം നല്‍കിയതിനല്ല മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി കിട്ടിയത്. വീണയുടെ ഭർത്താവ് മന്ത്രി മുഹമ്മദ് റിയാസ്, തിരഞ്ഞെടുപ്പിൽ ഭാര്യയുടെ ഈ വരുമാനം വെളിപ്പെടുത്തിയിട്ടില്ല.’ വി മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button