ThiruvananthapuramNattuvarthaLatest NewsKeralaNews

‘ശമ്പളം വൈകുന്നു, ഓണം ആനുകൂല്യമില്ല: കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും പണിമുടക്കിന് ഒരുങ്ങുന്നു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും പണിമുടക്കിന് ഒരുങ്ങുന്നു. ആഗസ്റ്റ് 26ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് കെഎസ്ആര്‍ടിസി സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതി അറിയിച്ചു. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നല്‍കുക, ഓണം ആനുകൂല്യങ്ങള്‍ അനുവദിക്കുക, നിയമവിരുദ്ധമായി തൊഴിലാളികളില്‍ നിന്നും പിഴയീടാക്കുന്ന നടപടി അവസാനിപ്പിക്കുക, സ്ഥലം മാറ്റത്തിന് അപേക്ഷിച്ചവര്‍ക്ക് അടിയന്തരമായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ പ്രധാനമായും ഉയര്‍ത്തുന്നത്.

ഇക്കൊല്ലത്തെ ഓണം ആനുകൂല്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ഓണം ആനുകൂല്യങ്ങള്‍ ഇതുവരേയും വിതരണം ചെയ്തിട്ടില്ല. കോടതി ഇടപെട്ടിട്ടും പത്താം തീയതിക്ക് മുമ്പ് ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും സമരസമിതിയുടെ പ്രസ്താവനയില്‍ പറയുന്നു. ജീവനക്കാരുടെ ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിത കാല പണിമുടക്കിലേക്ക് പോകുമെന്നും സംയുക്ത സമരസമിതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button