കുറ്റിച്ചൽ: വീട്ടിലെ കുളിമുറിയിൽ കയറിയ കൂരമാനിനെ വനംവകുപ്പ് അധികൃതർ പിടികൂടി. കുറ്റിച്ചൽ അരുകിൽ നാസിയ മൻസിലിൽ നിസാമിന്റെ വീട്ടിൽ നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കൂരമാനെ പിടികൂടിയത്.
Read Also : വിമാനത്തിനുള്ളിലെ ശുചിമുറിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ: കസ്റ്റംസിന് ലഭിച്ചത് 85 ലക്ഷം രൂപയുടെ സ്വർണ്ണം
സെക്ഷൻ ഓഫീസർ എം.കെ. ബിന്ദു, വാച്ചർ രാഹുൽ, ശരത്, നിഷാദ്, സുഭാഷ് എന്നിവർ ചേർന്നാണ് കൂരമാനിനെ കൂട്ടിലാക്കിയത്. ഇതിനിടെ ബിന്ദു, ശരത് എന്നിവർക്ക് കൂരമാനിന്റെ നഖം കൊണ്ട് കൈക്ക് സാരമായ പരിക്കേറ്റു. കൂരമാനിനെ ഉൾക്കാട്ടിൽ തുറന്ന് വിടുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
അതേസമയം, പ്രദേശത്ത് ആദ്യമായാണ് കൂരമാനിനെ കണ്ടെത്തുന്നത്. ചെറിയ തേറ്റയുള്ളതിനാൽ പന്നിമാൻ എന്നും എലിയുടെ മൂക്കുമായി സാമ്യമുള്ളതിനാൽ മൗസ് ഡീർ എന്നും ഇതറിയപ്പെടുന്നു.
Post Your Comments